കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ ഒഴിവാക്കി, കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
ശരീരത്തില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാം. അതിനാല്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ ഒഴിവാക്കി, കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ആപ്പിള്‍
നാരുകള്‍ അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
2. പയറുവര്‍ഗങ്ങള്‍
നാരുകളും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
3. വെണ്ടയ്ക്ക
ഫൈബര്‍ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
4. ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
5. ഓട്‌സ്
ഓട്‌സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
6. മുരിങ്ങയില
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
7. നട്സ്
നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മ പതിവായി കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
8. ചിയാ സീഡ്
ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ചിയാ സീഡ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.










