ലാബില്‍ അണ്ഡത്തെ വികസിപ്പിച്ച് ഗവേഷകര്‍

By Web DeskFirst Published Feb 10, 2018, 4:34 PM IST
Highlights

ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമായി വന്ധ്യത മാറിക്കഴിഞ്ഞ ഇക്കാലത്ത് ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തിയ അണ്ഡത്തെ പൂര്‍ണവളര്‍ച്ചയെത്തും വരെ ലാബില്‍ വികസിപ്പിച്ച് വൈദ്യശാസ്ത്രത്തിന്‍റെ പരീക്ഷണം. 

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ മാത്രമെത്തിയ അണ്ഡത്തെ അണ്ഡാശയകോശങ്ങളില്‍ നിന്നും പുറത്തെടുത്ത് ശരീരത്തിന് പുറത്ത് പൂര്‍ണവളര്‍ച്ചയിലേക്കെത്തിച്ചാണ് ന്യൂയോര്‍ക്ക് ആന്‍റ് എഡിന്‍ബര്‍ഗിലെ ഗവേഷകര്‍ ചരിത്ര ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്.  ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍(IVF) നടക്കുന്ന ഭാഗത്ത് പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡത്തെ ബീജവുമായി ചേര്‍ത്തുവെച്ചാണ്, ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് ഗര്‍ഭധാരണം നടത്തുക. പരീക്ഷണം വിജയകരമായിരുന്നുവെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 

click me!