വിറ്റാമിൻ കെ, സി എന്നിവ ഉള്ളതുകൊണ്ട് തന്നെ പ്രതിരോധ ശേഷി കൂട്ടാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്.
ബ്രൊക്കോളിയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ, സി എന്നിവ ഉള്ളതുകൊണ്ട് തന്നെ പ്രതിരോധ ശേഷി കൂട്ടാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ലഭിക്കാനും നല്ലതാണ്. ബ്രൊക്കോളി പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം.
1.തണ്ട് കളയരുത്
ബ്രൊക്കോളിയുടെ തണ്ട് കളയുന്നത് ഒഴിവാക്കാം. ഇതിൽ വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ തണ്ട് കളയാതെ പാകം ചെയ്യുന്നതാണ് ഉചിതം.
2. അധികനേരം മുറിച്ചുവെയ്ക്കരുത്
പാകം ചെയ്യുന്നതിന് മുമ്പ് മുറിച്ചുവെയ്ക്കുന്നത് ഒഴിവാക്കാം. ഇത് ബ്രൊക്കോളിയുടെ പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നു. പാകം ചെയ്യുന്നതിന്10 മിനിറ്റ് മുമ്പ് മുറിച്ചുവെയ്ക്കുന്നതാണ് ഉചിതം.
3. അധികദിവസം സൂക്ഷിക്കരുത്
ബ്രൊക്കോളി കൂടുതൽ ദിവസം സൂക്ഷിക്കുന്നതും പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നു. 3 ദിവസത്തിൽ കൂടുതൽ ഇത് സൂക്ഷിക്കാൻ പാടില്ല. ഇത് ബ്രൊക്കോളിയുടെ രുചിയേയും ഇല്ലാതാക്കും.
4. അമിതമായി വേവിക്കരുത്
ബ്രൊക്കോളി അമിതമായി വേവിക്കുന്നത് ഒഴിവാക്കാം. ഇത് ബ്രൊക്കോളിയുടെ ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നു. ചെറിയ തീയിലിട്ടു വേവിക്കുന്നതാണ് നല്ലത്.


