
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ പോകാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം ന്യൂയോര്‍ക്കാണെന്ന് പഠനം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ന്യൂയോര്‍ക്ക് ഈ പദവി കരസ്ഥമാക്കുന്നത്. ഓരോ വര്‍ഷവും ഏകദേശം 1.8 കോടി ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. കായാക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അവധി കാലങ്ങളില്‍ വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രകളില്‍ പ്രഥമപരിഗണന ന്യൂയോര്‍ക്കിനാണ്.
ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ദുബായ്, ലണ്ടന്‍ എന്നീ ഇടങ്ങളാണ് ഇന്ത്യന്‍ യാത്രീകര്‍ക്ക് പ്രിയപ്പെട്ടതായിട്ടുള്ളത്. വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ ബ്യാംകോക്കിനെ മറികടന്നാണ് ന്യൂയോര്‍ക്ക് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിനോദയാത്രകള്‍ക്കായി ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ആംസ്റ്റര്‍ഡാം, ആതന്‌സ് പോലുള്ള വിനോദസഞ്ചാര ഇടങ്ങളും ഇന്ത്യന്‍ യാത്രീകരുടെ പ്രിയപ്പെട്ട സഞ്ചാരകേന്ദങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
READ ALSO: ലോകത്തിലെ പ്രശസ്തമായ 8 'നഗ്നബീച്ചുകള്‍'
സെപ്തംബര്‍ 27, ലോക വിനോദ സഞ്ചാര ദിനത്തോട് അനുബന്ധിച്ച് പുറത്ത് വിട്ട പട്ടികയില്‍ സിംഗപ്പൂര്‍, ദുബായ്, മാലദ്വീപ്, ബാലി തുടങ്ങിയ ഇടങ്ങളാണ് ഇന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെട്ട മറ്റ് ഇടങ്ങള്‍. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിസ സൗകര്യങ്ങള്‍ പോലുള്ള കാര്യങ്ങളാണ് വിദേശസഞ്ചാരകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ അടിസ്ഥാനമാക്കുന്നത്.
ചുരുങ്ങിയ ചെലവ്, മനോഹരങ്ങളായ സഞ്ചാരകേന്ദ്രങ്ങള്‍, മറ്റ് കാഴ്ചകള്‍ എന്നിങ്ങളെ ആ പട്ടിക നീളുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam