
നഗരജീവിതം ഏറെ ദുഷ്‌ക്കരമാകുന്ന കാലമാണിത്. അന്തരീക്ഷ മലിനീകരണം, മാലിന്യം, ശുദ്ധജലം ഇല്ലാത്തത്, ഗതാഗത തടസം(ട്രാഫിക് ബ്ലോക്ക്), ക്രമസമാധാനപ്രശ്‌നങ്ങള്‍ എന്നിവയൊക്കെയാണ് നഗരജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. മെഴ്‌സേഴ്‌സ് എന്ന ആഗോള സംഘടന എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ ആഗോള പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഓസ്‌ട്രിയയിലെ വിയന്ന, സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച്, ന്യൂസിലാന്‍ഡിലെ ഓക്ക്‌ലന്‍ഡ് എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ നഗരങ്ങള്‍. ഇവയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 7 നഗരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയിലെ ഏറ്റവും താഴെയുള്ള നഗരമായി ദില്ലി തുടരുകയാണ്.
. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കൊല്‍ക്കത്തയ്‌ക്ക് സാധിച്ചിട്ടില്ല.
. കടുത്ത അന്തരീക്ഷ മലിനീകരണവും ശുദ്ധജല ലഭ്യതക്കുറവും കാരണം വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇത്തവണയും മുംബൈയ്‌ക്ക് സാധിച്ചിട്ടില്ല.
. മികച്ച ഹൗസിങ് കോളനി സൗകര്യങ്ങളും മെച്ചപ്പെട്ട പൊതുഗതാഗതസംവിധാനവും ചെന്നൈയില്‍ റാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. അടുത്തിടെ ഓട്ടം തുടങ്ങിയ ഇരട്ടലൈന്‍ മെട്രോ ട്രെയിന്‍ ചെന്നൈ നഗരത്തിലെ ഗതാഗത പ്രതിസന്ധിക്ക് വലിയ പരിഹാരമായിട്ടുണ്ടെന്ന് മെഴ്‌സേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൂനെയ്‌ക്ക് ഒരു സ്ഥാനം താഴേക്ക് ഇറങ്ങേണ്ടിവന്നു. എന്നിരുന്നാലും ഇന്ത്യയില്‍ ജീവിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച മൂന്നാമത്തെ നഗരം എന്ന സ്ഥാനം നിലനിര്‍ത്താനായി.
. ബംഗളുരുവിനും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു സ്ഥാനം താഴേക്ക് ഇറങ്ങേണ്ടിവന്നു. ഇന്ത്യയില്‍ ജീവിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം എന്ന സ്ഥാനം നിലനിര്‍ത്താനായി.
. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയിലെ ജീവിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച നഗരം എന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഹൈദരാബാദിന് സാധിച്ചു. ഇന്ത്യയിലെ നഗരങ്ങളില്‍ കുറ്റകൃത്യം ഏറ്റവും കുറഞ്ഞ നഗരം എന്നാണ് മെഴ്‌സേഴ്‌സ് റിപ്പോര്‍ട്ടില്‍ ഹൈദരാബാദിനെ വിശേഷിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam