ഇന്‍ഡക്ഷന്‍ കുക്കറിലാണോ പാചകം എങ്കില്‍ ഇത് അറിയണം

Published : Feb 26, 2017, 08:21 AM ISTUpdated : Oct 05, 2018, 03:53 AM IST
ഇന്‍ഡക്ഷന്‍ കുക്കറിലാണോ പാചകം എങ്കില്‍ ഇത് അറിയണം

Synopsis

വൈദ്യുതി കാന്തികതരംഗങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ പലപ്പോഴും നിങ്ങളുടെ  ജോലി എളുപ്പമാക്കാറുണ്ട്. ചൂടു നേരിട്ട് അടുപ്പില്‍ വച്ചിരിക്കുന്ന പാത്രത്തിലേയ്ക്കു പ്രവഹിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.  പാത്രവും പാത്രത്തില്‍ ഇരിക്കുന്ന വസ്തുവും നേരിട്ടു ചൂടാവുന്ന എന്നതാണ് ഇതിന്റെ പ്രത്യേകത.  ഇതു വളരെ എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സഹായകമാകും. 

വളരെ കുറഞ്ഞ സ്ഥലത്തു കരിയും പുകയും ഇല്ലാതെ ഉപയോഗിക്കാം എന്നത് ഇന്‍ഡക്ഷനെ ആളുകള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു. മാത്രമല്ല ഇതിനു ഭാരവും വളരെക്കുറവാണ്. എന്നാല്‍ ഇന്‍ഡക്ഷന്‍ കുക്കറിലെ പാചകം ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത് അപകടമാണ്.  പേസ്‌മേക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ ഹാനികരമാണെന്നു പറയപ്പെടുന്നത്. 

മാത്രമല്ല വൈദ്യുത തരംഗങ്ങളുടെ സഹായത്തോടെ പാചകം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളും ഒരുതരത്തിലും ശരീരത്തിന് ദോഷം ചെയ്യില്ലെന്നു പറയാനാകില്ല. കുക്കറിനു മുകളില്‍ വയ്ക്കുന്ന പാത്രങ്ങള്‍ യഥാസ്ഥാനത്തല്ല ഇരിക്കുന്നതെങ്കില്‍ വൈദ്യുതി തരംഗങ്ങള്‍ അന്തരീക്ഷത്തിലേയ്ക്കു വ്യാപിക്കുകയാണു ചെയ്യുന്നത്. ഗര്‍ഭിണികളെയും ചെറിയ കുട്ടികളേയും ഇതു ദോഷകരമായി ബാധിക്കും. 

മാത്രമല്ല ഇതു വീടിനകത്തെ അന്തരീക്ഷതാപനില ഉയര്‍ത്താന്‍ ഇന്‍ഡക്ഷന്‍ ഇടയാക്കും എന്നും ഒരു വാദമുണ്ട്. ഇന്‍ഡക്ഷന്‍ കുക്കറില്‍ കൂടി പുറത്തുവരുന്ന ടോക്‌സിന്‍ ദഹന പ്രശ്‌നങ്ങള്‍ക്കും നാഡീ സംബന്ധമായ അസുഖം, തിമിരം, എന്നിവയ്ക്കും കാരണമാകാം എന്നും പറയുന്നു. ശരീരത്തിലെ രോഗപ്രതിരോധശേഷി തകര്‍ക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ക്കു പങ്കുള്ളതായി പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ
കക്ഷത്തിലെ കറുപ്പ് നിറം മാറ്റാം; ഈ പ്രകൃതിദത്ത വഴികൾ പരീക്ഷിച്ചു നോക്കൂ