ശരീരം മുന്‍കൂട്ടി കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

Published : Feb 05, 2018, 02:45 PM ISTUpdated : Oct 04, 2018, 04:59 PM IST
ശരീരം മുന്‍കൂട്ടി കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

Synopsis

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.

ഇന്ത്യയിലെ ക്യാന്‍സര്‍ മാരണങ്ങളുടെ മുഖ്യകാരണങ്ങളില്‍ ഒന്നാണ് പുകവലി. അതു ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്‌നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് കാരണമായേക്കും. 

ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം. താഴെ പറയുന്നവയാണ് രോഗത്തിന്‍റെ പ്രാരംഭലക്ഷണങ്ങളായി പൊതുവെ കണക്കാക്കപ്പെടുന്നത്.

1. വായ, നാക്കിന്‍ത്തുമ്പ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പുണ്ണ്.

2. മുഴകള്‍. പ്രത്യേകിച്ച് സ്ത്രീകളില്‍ കാന്‍സറിന്‍റെ ലക്ഷണമാവാം. ഇത് തുടക്കത്തിലെ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ.

3. ദേഹദ്വാരങ്ങളില്‍ നിന്ന് അസാധാരണമായോ പ്രത്യേക കാര്യകാരണങ്ങളില്ലതെയുള്ള രക്തചൊരിച്ചില്‍.

4. രക്തം ഛര്‍ദിക്കല്‍, മൂത്രത്തിലെ രക്തം, മലാശയങ്ങളിലെ രക്തചൊരിച്ചില്‍ എന്നിവ കാന്‍സറിന്റെ പൊതു ലക്ഷണമാണ്.

5. സ്ത്രീകളില്‍ ആര്‍ത്തവ ചക്രങ്ങള്‍ക്കിടയിലോ ആര്‍ത്തവ വിരാമത്തിനു ശേഷമോ ഉള്ള രക്തസ്രാവം ഗര്‍ഭകോശ കാന്‍സറിന്റെ ആദ്യലക്ഷണങ്ങളാണ്.

6. സ്ഥിരമായുള്ള ദഹനക്കേട്, അസാധാരണമായ മലവിസര്‍ജനം സാധാരണയായി മറ്റു പല കാരണങ്ങളാലും ഉണ്ടാവാറുണ്ടെങ്കിലും ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.

7. വിട്ടുമാറാത്ത ചുമ, തൊണ്ടയടപ്പ് എന്നിവ ഡോക്ടറുടെ സൂക്ഷ്മമായ പരിശോധന അര്‍ഹിക്കുന്ന രോഗലക്ഷണങ്ങളാകുന്നു. ഇത് ഒരുപക്ഷേ ശബ്ദനാളത്തിന്‍റേയോ ശ്വാസകോശത്തിന്‍റേയോ ക്യാന്‍സര്‍ കൊണ്ടാകാം.

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ