
അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ ക്യാന്‍സറിനെ തടയാം.
ഭക്ഷണവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിക്കണം. അത്തരത്തില്‍ ആരോഗ്യത്തിന് വളരെ നല്ലൊരു ഭക്ഷണമാണ് വന്‍പയര്‍. കിഡ്‌നി ബീന്‍സ് എന്നാണ് വന്‍പയര്‍ അറിയപ്പെടുന്നത്. പ്രോട്ടീനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള സസ്യാഹാരമാണ് വൻപയർ.
കൂടാതെ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുളള ഭക്ഷണമാണ് വന്‍പയര്‍. പല രോഗങ്ങളെയും ചെറുക്കാന്‍ ഇവ സഹായിക്കും. ഇത് പല ജീവിതശൈലീരോഗങ്ങള്‍ക്കും പരിഹാരം കാണാനും സഹായിക്കുന്നു. വന്‍പയറിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ക്യാന്‍സര്‍ തടയാന്‍ വന്‍പയര്‍
ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. ഭക്ഷണത്തിന്‍റെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയും. അതിന് പറ്റിയ ഒന്നാണ് വന്‍പയര്‍. വന്‍പയര്‍ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ഇതിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ ക്യാന്‍സര്‍ കോശങ്ങള്‍ തടയുന്നതിന് സഹായിക്കും. മലാശയ അര്‍ബുദം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വന്‍പയര്‍ സഹായിക്കുന്നു. വന്‍പയര്‍ കഴിക്കുന്നത് നല്ലതാണ്.
വന്‍പയറിന്‍റെ മറ്റ് ഗുണങ്ങള്‍ നോക്കാം..
1. വന്‍പയറിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
2. പ്രമേഹ രോഗികള്‍ വന്‍പയര്‍ കഴിക്കുന്നത് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
3. വന്‍പയര്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.
4. വന്‍പയര്‍ സന്ധിവാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഡഎല്ലുകളെ ശക്തിപ്പെടുത്തി പല അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു ഇത് സഹായിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam