
മത്സ്യത്തിലെ മായവും വിഷാംശവും കണ്ടെത്താനുള്ള പരിശോധന കിറ്റ് വിപണിയിൽ എത്തിക്കുകയാണ് സെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്‍റ് ടെക്നോളജി. മീനിന്‍റെ ഗുണമേന്മ ഉറപ്പ് വരുത്താൻ സഹായിക്കുന്നതാണ് ഈ സംവിധാനം.
മലയാളികൾ ദിവസവും കഴിക്കുന്ന മത്സ്യത്തിൽ വ്യാപകമായി വിഷരാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നതിന് തെളിവുകൾ പുറത്ത് വന്നുകഴിഞ്ഞതാണ്. ക്യാൻസറിന് വരെ കാരണമാകുന്ന ഫോർമാൽഡിഹൈഡ്, വായക്കും, തൊണ്ടക്കും, വയറിനും മുറിവേൽപ്പിക്കുന്ന അമോണിയ തുടങ്ങി മത്സ്യങ്ങളിൽ കാണാൻ സാധ്യതയുള്ള വിഷരാസ് വസ്തുക്കളുടെ സാന്നിദ്ധ്യമിനി സാധാരണക്കാരനും തിരിച്ചറിയാം.
സിഐഎഫ്ടി വികസിപ്പിച്ച പരിശോധനാ കിറ്റ് ഉപയോഗിച്ച് മീൻ വാങ്ങുമ്പോള്‍ തന്നെ വിഷരാസ്വസ്തുക്കളുടെ സാന്നിദ്ധ്യം തത്സമയം തിരിച്ചറിയാനാകും.കിറ്റിലുള്ള പേപ്പർ മത്സ്യത്തിൽ ഉരയ്ക്കുക,ശേഷം ഈ പേപ്പറിലേക്ക് രാസലായനിയൊഴിക്കുക. 2 മിനിറ്റിൽ സംഭവിച്ച നിറവ്യത്യാസം കളർചാർട്ടുമായി ഒത്തു നോക്കിയാൽ കൺമുന്നിലുള്ള മത്സ്യം ഭക്ഷ്യയോഗ്യമാണോയെന്ന് അറിയാം.
ഒരു തവണ പരിശോധിക്കുന്നതിന് അഞ്ച് രൂപയിൽ താഴെയാണ് ചിലവ് വരുന്നത്. വ്യവസായിക അടിസ്ഥാനത്തിൽ ഉത്പാദന ചിലവ് ഇനിയും കുറയ്ക്കാനാകുമെന്നാണ് സിഐഎഫ്ടിയുടെ പ്രതീക്ഷ. മൽസ്യങ്ങളുടെ ഗുണനിലവാരം അന്തിമമായി നിശ്ചയിക്കുന്നിതിനുളള റഫറൽ ലാബായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത സ്ഥാപനമാണ് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam