61-ാമത് ഗ്രാമി അവാര്‍ഡില്‍ തിളങ്ങി സ്ത്രീകള്‍

By Web TeamFirst Published Feb 12, 2019, 10:03 AM IST
Highlights

ഈ വര്‍ഷത്തെ  ഗ്രാമി അവാര്‍ഡില്‍ തിളങ്ങിയത് മുഴുവന്‍ സ്ത്രീകള്‍.

ഈ വര്‍ഷത്തെ  ഗ്രാമി അവാര്‍ഡില്‍ തിളങ്ങിയത് മുഴുവന്‍ സ്ത്രീകള്‍. കേയ്സി മസ്ഗ്രേവ്സ്, ലേഡി ഗാഗ, ദുവ ലിപ എന്നിവര്‍ 61-ാമത്  ഗ്രാമി അവാര്‍ഡിന്‍റെ മാറ്റൂകൂട്ടി. കേയ്സി മസ്‌ഗ്രേവ്‌സിന്‍റെ ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. അവരുടെ തന്നെ ബട്ടര്‍ഫ്‌ളൈസിനാണ് കണ്‍ട്രി സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരവും ലഭിച്ചത്.

കൂടാതെ ബെസ്റ്റ് കണ്‍ട്രി സോങ്, ബെസ്റ്റ് കണ്‍ട്രി ആല്‍ബം എന്നിവയും കേയ്സി നേടി. 2019-ല്‍ ഏറ്റവുമധികം ഗ്രാമി നേടിയത് കേയ്സിയും ചെല്‍ഡിഷ് ഗാംബിനോയുമാണ്.

ലേഡി ഗാഗയ്ക്കാണ് സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ലഭിച്ചത്. എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തില്‍ ലേഡി ഗാഗയ്ക്കും ബ്രാഡ്ലി കൂപ്പറിനും പുരസ്‌കാരം നേടിക്കൊടുത്തു. ബെസ്റ്റ് സോങ് റിട്ടണ്‍ ഫോര്‍ വിഷ്വല്‍ മീഡിയ എന്ന വിഭാഗത്തിലും ഗാഗ പുരസ്‌കാരം നേടി. 

ദുവാ ലിപയ്ക്കാണ് പുതുമുഖ ഗായികക്കുളള പുരസ്‌കാരവും ബെസ്റ്റ് ഡാന്‍സ് റെക്കോഡിങ്ങിനുള്ള പുരസ്‌കാരവും ലഭിച്ചത്. ബെസ്റ്റ് റാപ് ആല്‍ബത്തിനുള്ള പുരസ്കാരം കാര്‍ഡി ബി നേടി. 

 

click me!