പങ്കാളിയുടെ പുകവലി സ്ത്രീകള്‍ക്ക് വില്ലനാകുന്നോ?

By Web DeskFirst Published Apr 9, 2018, 10:27 AM IST
Highlights
  • ശ്വാസകോശ അര്‍ബുദത്തിന്‍റെ പ്രധാന കാരണം പുകവലി

പനാജി:ശ്വാസകോശ അര്‍ബുദത്തിന്‍റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത് പുകവലിയാണ്. എന്നാല്‍ ശ്വാസകോശ അര്‍ബുദ ബാധിതരായ 40 ശതമാനത്തോളം സ്ത്രീകളും പുകവലിക്കുന്നവരല്ലെന്നും പുകവലിക്കുന്നവരുടെ കൂടെയുള്ള സഹാവാസമാണ് അര്‍ബുദത്തിന് കാരണമെന്നും പഠനം. ഗോവന്‍ സ്ത്രീകളുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 

ഗോവയില്‍ ശ്വാസകോശ അര്‍ബുദ ബാധിതരായ 40 ശതമാനത്തോളം സ്ത്രീകളും പുകവലിക്കുന്നവരല്ലെന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൊബാക്കോ ഇറാഡിക്കേഷന്‍ പ്രസിഡന്‍റ് ഡോക്ടര്‍ ശേഖര്‍ പറയുന്നു. അതുകൊണ്ട് പുകവലിക്കുന്ന പങ്കാളിയുമൊത്തുള്ള താമസമോ മറ്റു ചില കാരണങ്ങളോ ആണ് പ്രധാനമായും ഈ സ്ത്രീകളുടെ അര്‍ബുദത്തിന് പിന്നില്‍.

click me!