'സുന്ദരി'ക്ക് ഇത്തിരി വണ്ണമായാലെന്താ; ഓസ്‌ട്രേലിയയില്‍ 'മിസിസ്' സുന്ദരിപ്പട്ടം നേടി തൃശൂരുകാരി

Published : Jan 30, 2019, 04:48 PM IST
'സുന്ദരി'ക്ക് ഇത്തിരി വണ്ണമായാലെന്താ; ഓസ്‌ട്രേലിയയില്‍ 'മിസിസ്' സുന്ദരിപ്പട്ടം നേടി തൃശൂരുകാരി

Synopsis

ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലുള്ള എല്ലാവരും വലിയ പിന്തുണയാണ് നല്‍കിയതെന്നും അതിലേറെ പ്രചോദനമായത് വ്യക്തിപരമായി പരിചയമുള്ള സ്ത്രീകളുടെ പിന്തുണയാണെന്നും സരിത പറയുന്നു

തൃശൂര്‍: ഒതുങ്ങിയ ശരീരവും, ആരെയും അതിശയിപ്പിക്കുന്ന മെയ് വഴക്കവുമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനമെന്നാണ് പൊതുധാരണ. എന്നാല്‍ ഈ സങ്കല്‍പങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടാണ് തൃശൂര്‍ ചേലക്കര സ്വദേശിയായ സരിത മേനോന്‍ മലയാളികള്‍ക്ക് അഭിമാനമായി മിസിസ് ഓസ്‌ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം നേടിയിരിക്കുന്നത്. 

8 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ തന്നെയാണ് സരിതയും കുടുംബവും. രണ്ട് കുട്ടികളുടെ അമ്മയായ സരിത ഒരു വര്‍ഷം മുമ്പ് വരെ പോലും ഇങ്ങനെയൊരു മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് 'മിസിസ്' സുന്ദരി മത്സരങ്ങളില്‍ എത്തിയത്. 

ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലുള്ള എല്ലാവരും വലിയ പിന്തുണയാണ് നല്‍കിയതെന്നും അതിലേറെ പ്രചോദനമായത് വ്യക്തിപരമായി പരിചയമുള്ള സ്ത്രീകളുടെ പിന്തുണയാണെന്നും സരിത പറയുന്നു. 'സീറോ സൈസ്' സങ്കല്‍പങ്ങളെ പൊളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പരമ്പരാഗത കാഴ്ചപ്പാടിന് അനുസരിച്ചുള്ള 'സുന്ദരി'യല്ലാതിരുന്നിട്ടും താന്‍ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അനുമോദനമായിട്ടാണ് കാണുന്നതെന്നും സരിത പറയുന്നു. 

ഇനി നവംബറില്‍ നടക്കാനിരിക്കുന്ന 'മിസിസ് യുണൈറ്റഡ് നാഷന്‍സ്' മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ് സരിതയിപ്പോള്‍.

വീഡിയോ കാണാം...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം