
മുട്ടയും ഇറച്ചിയും കഴിക്കുന്നവര്‍ക്കാണു മസില്‍ ഉണ്ടാകുന്നത് എന്ന ധാരണ പൊതുവില്‍ വ്യാപകമാണ്. എന്നാല്‍ ഇത് ശരിയല്ലെന്നതാണ് സത്യം. അളവില്‍ പയര്‍വര്‍ഗങ്ങള്‍ കഴിച്ചാല്‍ ഇറച്ചിയും മുട്ടയും കഴിക്കുന്നതിനു തുല്യമാണെന്നാണ് പഠനം പറയുന്നു. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനീലാണ് ഈ പഠനം പുറത്തുവിട്ടത്. പയറുവര്‍ഗങ്ങള്‍, ബീന്‍സ്, നട്‌സ്, സോയ, ധാന്യങ്ങള്‍ എന്നിവയാണു കഴിക്കേണ്ടത്. മാംസത്തില്‍ ഉള്ളതു പോലെ മാംസ്യം പയറുവര്‍ഗങ്ങളിലും ഉണ്ടെന്നു പഠനം പറയുന്നു.
പ്രോട്ടിന്‍ കൂടുതല്‍ കഴിച്ചവരില്‍ പേശിയുടെ അളവും ബലവും കൂടുതലായി ഉണ്ടാകുന്നു എന്നു കണ്ടെത്തി. മാംസം കഴിച്ചവരിലും പയര്‍വര്‍ഗങ്ങള്‍ കഴിച്ചവരിലും ഇതു ഒരുപോലെയാണ് എന്നും കണ്ടെത്തി. പയര്‍ വര്‍ഗങ്ങള്‍ മാത്രം കഴിച്ചു മസില്‍ ഉണ്ടാക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത 12 ശതമാനം കുറവാണ്. മരണനിരക്കു 10 ശതമാനവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam