
പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്.അതിനാല്‍ തന്നെ പലരും സൗകര്യത്തിനനുസരിച്ച് ആര്‍ത്തവം ക്രമീകരിക്കാന്‍ ചില ഗുളികകള്‍ കഴിക്കാറുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ആര്‍ത്തവം മാറ്റിവെക്കുന്നതിനായി കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികയ്ക്ക് ഗുരുതരവുമായ പാര്‍ശ്വഫലങ്ങളുണ്ട്. മനംപിരട്ടല്‍, തലയ്ക്ക് കനംതോന്നല്‍, നീര്‍ക്കെട്ട്, തലവേദന തുടങ്ങിയവ ഇവ കഴിക്കുന്നവര്‍ക്ക് അനുഭവപ്പെടാം. രക്തം കട്ടപിടിക്കാനുള്ള പ്രവണത ഹോര്‍മോണ്‍ ചികിത്സ ചെയ്യുമ്പോള്‍ കൂടുതലായി കാണുന്നു. ചില സ്ത്രീകളില്‍ ഇത് സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും വരെ കാരണമാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam