റാംപില്‍ കുഞ്ഞിന് മുലയൂട്ടി കൊണ്ട് മോഡല്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Web Desk |  
Published : Jul 18, 2018, 02:11 PM ISTUpdated : Oct 02, 2018, 04:22 AM IST
റാംപില്‍ കുഞ്ഞിന് മുലയൂട്ടി കൊണ്ട് മോഡല്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Synopsis

കുഞ്ഞിന് മുലയൂട്ടി കൊണ്ട് റാംപിലൂടെ കാറ്റ് വാക്ക് ചെയ്ത മോ‍ഡല്‍  അമേരിക്കൻ മോഡലാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത് 

കുഞ്ഞിന് മുലയൂട്ടി റാംപിലൂടെ കാറ്റ് വാക്ക് ചെയ്ത മോ‍ഡലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ താരം. മിയാമി സ്വിം സ്യൂട്ട് ഷോയിലാണ് അമേരിക്കൻ മോഡൽ മാര മാർട്ടിൻ കുഞ്ഞിനെ പാലൂട്ടി കൊണ്ടെത്തിയത്. പൊതുസ്ഥലങ്ങളില്‍ മുലയൂട്ടാൻ ബുദ്ധിമുട്ടുന്ന അമ്മമാരു‌ള്ള കാലത്താണ് മാര മാർട്ടിൻ നിറഞ്ഞ സദസിനുമുന്നില്‍ കുഞ്ഞിനെയും കയ്യിലെടുത്തുകൊണ്ട് ചുവടുവച്ചത്. 

കയ്യിൽ അഞ്ചുമാസം മാത്രം പ്രായമുള്ള മകള്‍ അരിയയ്ക്കൊപ്പം സ്വർണനിറമുള്ള ബിക്കിനിയണിഞ്ഞാണ് മാര റാംപിലെത്തിയത്. പുറത്തുനിന്നുള്ള ശബ്ദം ശല്യമാകാതിരിക്കാൻ കുഞ്ഞിന്‍റെ ചെവിയിൽ കുഞ്ഞുനീല നിറത്തിലുള്ള ഹെഡ്സെറ്റും വെച്ചു കൊടുത്തിരുന്നു. ആരവത്തോടെയാണ് മാരയെയും അവളുടെ കുഞ്ഞിനെയും സദസ്സ് വരവേറ്റത്. കുഞ്ഞിനെ മുലയൂട്ടി റാംപിലൂടെ നടക്കാനുള്ള തീരുമാനം നേരത്തെ ആസൂത്രണം ചെയ്തതല്ലെന്ന് മാരയും സംഘാടകരും വ്യക്തമാക്കി. 

കാറ്റ് വാക്ക് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങൾ വൈറലായതോടെ മാരക്കും കുഞ്ഞിനും അഭിനന്ദപ്രവാഹമാണ്. എല്ലാത്തിനും നന്ദി പറഞ്ഞ് മാര ഇൻസ്റ്റഗ്രാമിൽ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ''അവൾക്ക് വിശക്കുന്നുണ്ടായിരുന്നു. ഷോ തുടങ്ങാൻ വൈകിയതോടെ കുഞ്ഞ് കരയാനും തുടങ്ങി. മുന്നിൽ വേറെ വഴികളില്ലായിരുന്നു. കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരുന്നപ്പോൾ എന്റെ ഊഴം വന്നു. നേരെ എഴുന്നേറ്റ് റാംപിലേക്ക് നടന്നു. ടീമിന്റെ മുഴുവൻ പിന്തുണയുമുണ്ടായിരുന്നു'', മാര പറയുന്നു. 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ