ഏറ്റവുമധികം മദ്യപിക്കുന്ന രാജ്യക്കാരും കുറച്ച് മദ്യപിക്കുന്ന രാജ്യക്കാരും!

By Web DeskFirst Published Jan 11, 2017, 10:21 AM IST
Highlights

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ ഈ ഡയലോഗ് ഒന്നും കിഴക്കന്‍ യൂറോപ്പിലെ രാജ്യക്കാരോട് പറയാന്‍ നില്‍ക്കണ്ട. പറഞ്ഞിട്ടു ഒരു കാര്യവുമില്ല അതുകൊണ്ടാണ്! ലോകത്ത് ഏറ്റവുമധികം മദ്യപിക്കുന്ന ആളുകളുള്ള രാജ്യം കിഴക്കന്‍ യൂറോപ്പിലെ മാള്‍ഡോവക്കാരാണ്. ഒരു മാള്‍ഡോവക്കാരന്‍ ശരാശരി 178 ബോട്ടില്‍ വൈന്‍ അകത്താക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു മദ്യത്തിന്റെ കാര്യം എടുത്താല്‍ 17.4 കുപ്പി മദ്യം പ്രതിവര്‍ഷം ഒരു മാള്‍ഡോവക്കാരന്‍ കുടിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബലാറസുകാര്‍ 17.1 കുപ്പിയും ലിത്വാനിയക്കാര്‍ 16.2 കുപ്പിയുമാണ് പ്രതിവര്‍ഷം കുടിക്കുന്നത്. റഷ്യ(14.5), ചെക്ക് റിപ്പബ്ലിക്ക്(14.1), ഉക്രൈന്‍(13.9), അന്‍ഡോറ(13.8), റുമാനിയ(12.9), സെര്‍ബിയ(12.7), ഓസ്‌ട്രേലിയ(12.6) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇതില്‍ ഓസ്ട്രേലിയ ഒഴികെയുള്ളവയെല്ലാം യൂറോപ്യന്‍ രാജ്യങ്ങളും, അവയില്‍ത്തന്നെ മിക്കവയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുമാണ്. സ്ലോവാക്യ, പോര്‍ച്ചുഗല്‍, ഗ്രനാഡ, ഹംഗറി, ലാത്വിയ, ക്രൊയേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും കുടിയുടെ കാര്യത്തില്‍ അത്ര മോശമല്ല. 

അതേസമയം അമേരിക്ക ഈ പട്ടികയില്‍ ഏറെ പിന്നിലാണെന്നതാണ് രസകരമായ മറ്റൊരു കാര്യം. 49 ആണ് അമേരിക്കയുടെ സ്ഥാനം. കുടിയുടെ കാര്യത്തില്‍ മല്‍സരിക്കുന്ന മലയാളികളും പഞ്ചാബികളുമുള്ള ഇന്ത്യ ഈ പട്ടികയില്‍ ആദ്യ നൂറില്‍ പോലും ഇടം നേടിയില്ല. 4.6 ലിറ്റര്‍ ആല്‍ക്കഹോളാണ് ഇന്ത്യക്കാര്‍ പ്രതിവര്‍ഷം കുടിക്കുന്നത്. 115 ആണ് ഇന്ത്യയുടെ സ്ഥാനം.

മദ്യപാനത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍

കുടിയോട് അകലം പാലിക്കുന്നത് മുസ്ലീം രാജ്യങ്ങളാണ്. ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് നമ്മുടെ അയല്‍രാജ്യമാണ് പാകിസ്ഥാനാണ്. 194 ആണ് പാകിസ്ഥാന്റെ സ്ഥാനം. പ്രതിവര്‍ഷം വെറും 0.1 ലിറ്റര്‍ മദ്യം മാത്രമാണ് ശരാശരി ഒരു പാകിസ്ഥാന്‍കാരന്‍ അകത്താക്കുന്നത്. ലിബിയ, കുവൈത്ത് എന്നീ രാജ്യങ്ങളും കുടിയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. ബംഗ്ലാദേശ്, സൗദി അറേബ്യ, ഈജിപ്‌ത്, സൊമാലിയ, നൈജീരിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലും കുടിയന്‍മാര്‍ കുറവാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ ആണ് മദ്യപാനത്തില്‍ മുന്നിലുള്ളത്. 

click me!