ഇന്ത്യയില്‍ ഏറ്റവുമധികം ധനികര്‍ താമസിക്കുന്ന നഗരങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ?

By Web TeamFirst Published Oct 16, 2018, 11:27 AM IST
Highlights

ആകെ 831 പേരാണ് പട്ടികയിലുള്ളത്. വ്യവസായ പ്രമുഖനായ മുകേഷ് അംബാനിയാണ് ഈ പട്ടികയില്‍ ഏറ്റവും മുകളിലെത്തിയത്

ബാര്‍ക്ലേസ് ഹറൂണ്‍ ലിസ്റ്റ് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം ധനികര്‍ താമസിക്കുന്ന നഗരങ്ങളേതെല്ലാമെന്ന് ഊഹിക്കാമോ?  ദില്ലി... മുംബൈ.... ബാംഗ്ലൂര്‍...ഹൈദരാബാദ്... കൊച്ചി...  ഇങ്ങനെ ഏതെങ്കിലും പ്രധാന നഗരമാകാനേ സാധ്യതയുള്ളൂ. ശരിയാണ്, ആരും ആദ്യം എണ്ണിപ്പറയുന്ന പേരുകേട്ട ഇന്ത്യന്‍ നഗരങ്ങളുടെ ഈ പട്ടികയിലുണ്ട് ആ പേരും. 

ഹറൂണ്‍ ലിസ്റ്റില്‍ ഇടം നേടിയ 233 ധനികര്‍ താമസിക്കുന്ന മുംബൈ നഗരമാണ് ഇന്ത്യയില്‍ ഏറ്റവുമധികം ധനികര്‍ താമസിക്കുന്ന നഗരമത്രേ. 163 ധനികരുമായി ദില്ലിയും 69 പേരുമായി ബാംഗ്ലൂരും രണ്ടാമതും മൂന്നാമതും സ്ഥാനത്തെത്തി. 

ആകെ 831 പേരാണ് പട്ടികയിലുള്ളത്. വ്യവസായ പ്രമുഖനായ മുകേഷ് അംബാനിയാണ് ഈ പട്ടികയില്‍ ഏറ്റവും മുകളിലെത്തിയത്. 3.71 ലക്ഷം കോടി രൂപയുടെ ആസ്‍തിയാണ് മുകേഷ് അംബാനിയുടെ പേരിലുള്ളത്.  37,400 കോടിയുടെ ആസ്തിയുമായി എച്ച്.സി.എല്‍ സ്ഥാപകന്‍ ശിവ് നാടാറാണ് ദില്ലിയിലെ ഏറ്റവും വലിയ ധനികനായി തെരഞ്ഞെടുക്കപ്പെട്ടത്. 37,100 കോടിയുടെ ആസ്‍തിയുമായി ഐക്കര്‍ മോട്ടോഴ്‍സിന്‍റെ വിക്രം ലാലും 31,400 കോടിയുടെ ആസ്‍തിയുമായി റോഷ്‍നി നാടാറും തൊട്ടുപിന്നിലുണ്ട്.

ലിസ്റ്റില്‍ മിക്കവാറും വ്യവസായ പ്രമുഖരുടെ പേരുകളാണുള്ളത്. എന്നാല്‍ ആകെ രണ്ട് സ്ത്രീകള്‍ മാത്രമാണ് ഈ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുള്ളൂ. 

click me!