മുടി തഴച്ച് വളരാൻ സഹായിക്കുന്ന 3 തരം മുൾട്ടാണി മിട്ടി ഹെയർ പാക്കുകൾ

By Web TeamFirst Published Feb 13, 2019, 11:35 AM IST
Highlights

മുൾട്ടാണി മിട്ടി നമ്മൾ പൊതുവേ മുഖസൗന്ദര്യത്തിനാണല്ലോ ഉപയോ​ഗിക്കാറുള്ളത്. മുൾട്ടാണി മിട്ടി മുഖസൗന്ദര്യത്തിന് മാത്രമല്ല മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാനും താരൻ, പേൻശല്യം എന്നിവ അകറ്റാനും സഹായിക്കുന്നു. വീട്ടിൽ വളരെ എളുപ്പം പരീക്ഷിക്കാവുന്ന മുൾട്ടാണി മിട്ടി ഹെയർ പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

മുഖസൗന്ദര്യത്തിന് മാത്രമല്ല മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാനും ഏറ്റവും നല്ലതാണ് മുൾട്ടാണി മിട്ടി. താരൻ, പേൻ ശല്യം, അകാലനര, മുടികൊഴിച്ചിൽ എന്നിവ അകറ്റാൻ മുൾട്ടാണി മിട്ടി സഹായിക്കുന്നു. വീട്ടിൽ വളരെ എളുപ്പം പരീക്ഷിക്കാവുന്ന മുൾട്ടാണി മിട്ടി ഹെയർ പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...

1. നാരങ്ങയും മുൾട്ടാണി മിട്ടിയും...

മുൾട്ടാണി മിട്ടി                4 ടീസ്പൂൺ
നാരങ്ങ നീര്                   2 ടീസ്പൂൺ
തെെര്                            1 ടീസ്പൂൺ
ബേക്കിം​ഗ് സോഡ          1 ടീസ്പൂൺ

ആദ്യം മുൾട്ടാണി മിട്ടിയും നാരങ്ങ നീരും ചേർത്ത് കുഴയ്ക്കുക. ശേഷം ഇതിലേക്ക് തെെരും ബേക്കിം​ഗ് സോഡയും ചേർക്കുക. ‍

മിശ്രിതമാക്കിയ ശേഷം 10 മാറ്റിവയ്ക്കുക. ശേഷം ഓരോ മുടിയിഴകൾ മാറ്റി ഈ പാക്ക് മുടിയിലേക്ക് പുരട്ടാം. 

15 മിനിറ്റ് ഈ പാക്ക് തലയിൽ പുരട്ടിയിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയാം. 

2. കറ്റാർവാഴയും മുൾട്ടാണിമിട്ടിയും...

  മുൾട്ടാണി മിട്ടി        2 ടീസ്പൂൺ
  കറ്റാർവാഴ ജെല്ല്    2 ടീസ്പൂൺ
  നാരങ്ങ നീര്           1 ടീസ്പൂൺ

ഒരു ബൗളിൽ മുൾട്ടാണി മിട്ടിയും കറ്റാർവാഴ ജെല്ലും നാരങ്ങ നീരും എന്നിവ ചേർത്ത് ഒരു മിശ്രിതമാക്കുക.

 15 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം തലയിൽ ഈ പാക്ക് പുരട്ടാം. 

അരമണിക്കൂർ തലയിൽ പുരട്ടിയ ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകി കളയാം.

3. മുട്ടയുടെ വെള്ളയും മുൾട്ടാണി മിട്ടിയും...

മുൾട്ടാണി മിട്ടി            1 കപ്പ്
അരി പൊടി                5 ടീസ്പൂൺ
മുട്ടയുടെ വെള്ള          1 ടീസ്പൂൺ

ഇവ മൂന്നും ഒരു ബൗളിൽ ഒരുമിച്ച് മിശ്രിതമാക്കിയ ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക.

ശേഷം ഈ പാക്ക് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കാം. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.

ആഴ്ച്ചയിൽ മൂന്ന് തവണ ഈ പാക്ക് പുരട്ടാം. 
 

click me!