
നെതർലാന്റ്: 45 വയസു കഴിഞ്ഞ സ്ത്രീകൾക്കും പുരുഷന്മാർക്കും പാർക്കിസൺസ്, ഡിമൻഷ്യ,സ്ട്രോക്ക് എന്നിവ വരുന്നതായി പഠനം. ഈ മൂന്ന് അസുഖങ്ങളും വൃദ്ധജനങ്ങൾക്കിടയിൽ മരണനിരക്ക് വർദ്ധിക്കാനിടയാക്കുന്നതായി പഠനത്തിൽ പറയുന്നു.
പൊതുവേ ഹൃദയാഘാതത്തിനും അർബുദത്തിനുമാണ് ആളുകൾ ചികിത്സകളും പഠനങ്ങളും നടത്തുന്നത്. എന്നാൽ ഇതിനിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലരോഗങ്ങൾ വളർന്നു വരുന്നതായി നെതർലാന്റ് ഇറാസ്മസ് മെഡിക്കൽ സെന്ററിലെ ന്യൂറോളജി ആന്റ് എപ്പിഡമോളജി അസോസിയേറ്റ് പ്രൊഫസറും ഗവേഷകനുമായ കമ്രന് ഇക്രം പറയുന്നു.
26 വർഷത്തിനിടയിൽ 12,102 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തൽ. 1990 ൽ തുടങ്ങിയ പഠനം 2016 ലാണ് അവസാനിപ്പിച്ചത്. പഠനത്തിൽ പങ്കെടുത്ത 1,489 ആളുകൾക്ക് ഡിമൻഷ്യ ബാധിച്ചിരുന്നു. 1,285 പേർക്ക് സ്ട്രോക്കും 268 പേർക്ക് പാർക്കിസൺസ് കണ്ടെത്തി. 438 പേർക്ക് ഒന്നിലധികം രോഗങ്ങൾ ബാധിച്ചിരുന്നു.
രോഗം ബാധിച്ചവരിൽ 48.2 ശതമാനം പേർ സ്ത്രീകളും, 36.2 ശതമാനം പേർ പുരുഷന്മാരും ആയിരുന്നു. കൂടാതെ സ്ത്രീകൾക്ക് ഡിമൻഷ്യ സ്ട്രോക്കും വരാനുള്ള സാധ്യത വളരെ കൂടുതാലാണെന്നു പഠനം കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam