ജനിച്ചയുടന്‍ ശിശു നടക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു

Web Desk |  
Published : May 29, 2017, 04:12 PM ISTUpdated : Oct 05, 2018, 01:53 AM IST
ജനിച്ചയുടന്‍ ശിശു നടക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു

Synopsis

ജനിച്ചയുടന്‍ ശിശു നടക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോ ഇതിനോടകം ഏഴു കോടിയിലധികം പേര്‍ കണ്ടു കഴിഞ്ഞു. 15 ലക്ഷത്തോളം പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സാധാരണഗതിയില്‍ ഒമ്പത് മുതല്‍ 12 മാസം വരെ പ്രായമാകുമ്പോഴാണ് കുട്ടികള്‍ നടക്കാന്‍ തുടങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് ജനിച്ചയുടന്‍ ശിശു നടക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായത്. ഡോക്ടര്‍ കൈയില്‍ പിടിച്ചിരിക്കുമ്പോഴാണ് കുട്ടി തനിയെ നടക്കാന്‍ ശ്രമിക്കുന്നത്. ബ്രസീലില്‍നിന്നാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്‌തത്. എന്നാല്‍ വീഡിയോയിലുള്ള കുട്ടിയോക്കുറിച്ചോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ