
സമൂസയുണ്ടാക്കുന്നതിന് കൃത്യമായ പതിവ് രീതികളുണ്ട്. സവാള, പച്ചമുളക്, മസാലപ്പൊടികള്‍, ഉരുളക്കിഴങ്ങ്, ചിക്കന്‍, മട്ടണ്‍ അങ്ങനെ പോകും സ്ഥിരമായി ഉണ്ടാക്കുന്ന സമൂസകളുടെ ചേരുവകള്‍. എന്നാല്‍ പല സാധനങ്ങള്‍ കൊണ്ടും സമൂസയുണ്ടാക്കാനാകും. ഇതാ ചില പുതിയ പരീക്ഷണങ്ങള്‍...
1. ബുര്‍ജി സമൂസ
സാധാരമ സമൂസയുണ്ടാക്കുന്നത് പോലെ തന്നെയാണ് ഇതും ഉണ്ടാക്കേണ്ടത്. പക്ഷേ ചേരുവയായി പനീറും അല്‍പം അണ്ടിപ്പരിപ്പും ആവശ്യത്തിന് സ്‌പൈസുകളും ചേര്‍ത്താല്‍ ബുര്‍ജി സമൂസ റെഡി.
2. മാഗി സമൂസ
പേര് സൂചിപ്പിക്കും പോലെ തന്നെ, അകത്ത് മാഗി മസാലയാണ് ഈ സമൂസയുണ്ടാക്കാനായി തയ്യാറാക്കേണ്ടത്. മാഗി മസാല ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് പോലെ തയ്യാറാക്കാവുന്നതാണ്.
3. കാബേജ് സമൂസ
സാധാരണ ഉരുളക്കിഴങ്ങ് ചേര്‍ത്തുണ്ടാക്കുന്ന സമൂസയിലേക്കെന്ന പോലെ തന്നെ ഇതിനും ഫില്ലിംഗ് തയ്യാറാക്കാം. എന്നാല്‍ ഉരുളക്കിഴങ്ങിന് പകരം കാബേജ് ചേര്‍ത്താല്‍ മതിയാകും.
4. എഗ് സമൂസ
ഇറച്ചിയുപയോഗിച്ചുണ്ടാക്കുന്ന സമൂസയ്‌ക്കെന്ന പോലെ തന്നെ മറ്റ് മസാലയെല്ലാം തയ്യാറാക്കുക, ശേഷം മുട്ട ഇതിലിട്ട് ചിക്കി ചേര്‍ക്കുക. ആവശ്യമെങ്കില്‍ ഉരുളക്കിഴങ്ങും ചേര്‍ക്കാം.
5. ചൈനീസ് സമൂസ
ന്യൂഡില്‍സ്, മാക്രോണി, മഞ്ചൂരിയന്‍ തുടങ്ങി ഏത് ചൈനീസ് വിഭവവും ചേര്‍ത്ത് ഈ സമൂസ തയ്യാറാക്കാം. അകത്ത് ഫില്ലിംഗായിട്ടാണ് ചൈനീസ് വിഭവം ചേര്‍ക്കേണ്ടത്.
6. ചീര-ചീസ് സമൂസ
പേരില്‍ കാണും പോലെ തന്നെ ചീരയും ചീസുമാണ് ഇതിന്റെ പ്രത്യേകത. ചീരയും മസാലയ്‌ക്കൊപ്പം തന്നെ ചേര്‍ത്ത് ഫില്ലിംഗ് ആക്കാവുന്നതാണ്.
7. ഫിഷ് സമൂസ
ഇറച്ചി ഉപയോഗിച്ച് സമൂസ തയ്യാറാക്കും പോലെ തന്നെയാണ് മീനുപയോഗിച്ചും തയ്യാറാക്കേണ്ടത്. വൃത്തിയാക്കി മുള്ള കളഞ്ഞ് ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച മീന്‍ മസാലയ്‌ക്കൊപ്പം ചേര്‍ത്ത് ഫില്ലിംഗ് ആക്കാം.
8. ചോക്കലേറ്റ് സമൂസ
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ധാരാളം ആരാധകരെയാണ് ചോക്കലേറ്റ് സമൂസയ്ക്ക് കിട്ടിയിരിക്കുന്നത്. മറ്റ് സമൂസകളില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ മധുരം മാത്രമേ പ്രധാന രുചിയാകുന്നുള്ളൂ. ചോക്കലേറ്റ് അകത്ത് വച്ച് സമൂസയുണ്ടാക്കുമ്പോള്‍ പുറം ഭാഗവും നന്നായി മൊരിയാന്‍ ശ്രദ്ധിക്കണം.