ആലിയ ഭട്ടിന്റെ 'മൂവിംഗ് ഹോം' കാണാം; ഡിസൈന്‍ ചെയ്തത് ഒരു 'സെലിബ്രിറ്റി'

Published : Feb 02, 2019, 10:15 PM ISTUpdated : Feb 02, 2019, 10:17 PM IST
ആലിയ ഭട്ടിന്റെ 'മൂവിംഗ് ഹോം' കാണാം; ഡിസൈന്‍ ചെയ്തത് ഒരു 'സെലിബ്രിറ്റി'

Synopsis

കണ്ണാടിക്ക് സമാനമായ ചുവരുകളും, അതില്‍ പെയിന്റിംഗുകളും, വുഡന്‍ ഫ്‌ളോറും, കിടിലന്‍ ലൈറ്റിംഗും പുതിയ മോഡല്‍ ലാമ്പുകളുമൊക്കെയായി ശരിക്കും മോടിയിലാണ് ആലിയയുടെ 'വാനിറ്റി വാന്‍'. ഇതിന് എന്ത് ചിലവ് വന്നെന്ന് മാത്രം പുറത്തറിഞ്ഞിട്ടില്ല

മുംബൈ: സിനിമയില്‍ സജീവമായിരിക്കുന്ന യുവതാരങ്ങളെല്ലാം ആഗ്രഹിക്കുന്നതാണ് ഒരു കാരവാന്‍ സ്വന്തമാക്കാന്‍. ഇപ്പോഴാണെങ്കില്‍ കാരവാന്‍ എന്ന സങ്കല്‍പം പോലും പഴയതായി. 'വാനിറ്റി വാന്‍' ആണ് പുതിയ ട്രെന്‍ഡ്. 

ബോളിവുഡിലാണെങ്കില്‍ ഇതെല്ലാം ചിലവ് നോക്കാതെ മോടി പിടിപ്പിക്കാനാണ് താരങ്ങള്‍ നോക്കുക. യുവനടി ആലിയ ഭട്ടിന്റെ 'വാനിറ്റി വാന്‍' ആണ് ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. 

കണ്ണാടിക്ക് സമാനമായ ചുവരുകളും, അതില്‍ പെയിന്റിംഗുകളും, വുഡന്‍ ഫ്‌ളോറും, കിടിലന്‍ ലൈറ്റിംഗും പുതിയ മോഡല്‍ ലാമ്പുകളുമൊക്കെയായി ശരിക്കും മോടിയിലാണ് ആലിയയുടെ 'വാനിറ്റി വാന്‍'. 'മൂവിംഗ് ഹോം' എന്നാണ് ആലിയ ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ. ഇതിന് എന്ത് ചിലവ് വന്നെന്ന് മാത്രം പുറത്തറിഞ്ഞിട്ടില്ല. 

 

 

എന്നാല്‍ ഇതൊന്നുമല്ല ഈ വാനിറ്റി വാനിന്റെ പ്രധാന ആകര്‍ഷണം. ആരാണ് ഇത് ഡിസൈന്‍ ചെയ്തത് എന്ന് അറിയുമ്പോഴാണ് എല്ലാവരും ഒന്ന് അമ്പരക്കുക. മറ്റാരുമല്ല, ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ഈ ഡിസൈനര്‍. 

 

 

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡ് താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഇന്റീരിയര്‍ ഡിസൈനറായി മാറിക്കഴിഞ്ഞു ഗൗരി. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രണ്‍ബീര്‍ കപൂര്‍, കരണ്‍ ജോഹര്‍ എന്നിവരുടെയെല്ലാം വീടുകള്‍ പുതുക്കി ഡിസൈന്‍ ചെയ്തത് ഗൗരിയാണ്. 

മുംബൈയിലെ രണ്ട് സൂപ്പര്‍ റെസ്റ്റോറന്റുകളുടെ ഇന്റീരിയറും ഗൗരി ഡിസൈന്‍ ചെയ്തിട്ടുണ്ട്. 'ഗൗരി ഖാന്‍ ഡീസൈന്‍സ്' എന്ന പേരില്‍ സ്വന്തമായി ഒരു സ്റ്റോര്‍ നടത്തുകയാണ് ഗൗരിയിപ്പോള്‍. 

PREV
click me!

Recommended Stories

ടിൻ്റഡ് സൺസ്‌ക്രീൻ: ചർമ്മസംരക്ഷണവും സൗന്ദര്യവും ഇനി ഒരുമിച്ച്
മധുരത്തോട് 'നോ': ജെൻ സി ട്രെൻഡായി മാറുന്ന 'ഷുഗർ കട്ട്' ഡയറ്റ്