
ലോകരാജ്യങ്ങളുടെ സാധാരണ നിലയിലുള്ള ജീവിതം എല്ലാ അര്‍ത്ഥത്തിലും തടസപ്പെടുത്തിയാണ് കൊവിഡ് മഹാമാരി മാസങ്ങളായി നമ്മുക്കൊപ്പമുള്ളത്. ആശുപത്രികളിലും മറ്റും ഉപയോഗിച്ചിരുന്ന മാസ്ക് ധരിച്ചായി ആളുകളെ പുതിയ സാധാരണ ജീവിതം. ഇതിനിടെ പ്രതീക്ഷയുടെ അടയാളമായി കണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു ഡോക്ടര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം.
യുഎഇയിലുള്ള ഗൈനക്കോളജിസ്റ്റായ ഡോ സമീര്‍ ചിയാബാണ് ഡോക്ടറുടെ മുഖത്തെ മാസ്ക് വലിച്ചുമാറ്റുന്ന നവജാത ശിശുവിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നതെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്. ചിരിച്ചുകൊണ്ട് മാസ്ക് വലിച്ചുമാറ്റുന്ന പിറന്ന വീണ ശിശു മാസ്ക് എല്ലാം മാറ്റി മഹാമാരി മുക്തമായ സാധാരണ ജീവിതത്തിലേക്കുള്ള പ്രതീക്ഷയാണ് നല്‍കുന്നതെന്ന കുറിപ്പോടെയാണ് സമീര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ചിത്രം 2020ന്‍റെ യഥാര്‍ത്ഥമുഖമാണ് എന്ന കുറിപ്പോടെ പങ്കുവച്ചിരിക്കുന്നത്.
മാസ്കും സാമൂഹ്യ അകലം പാലിക്കലുമെല്ലാം അസ്വസ്ഥരാക്കുന്ന മനുഷ്യര്‍ക്ക് പ്രതീക്ഷയുമായി പിറന്ന കുഞ്ഞെന്നാണ് ഒരാള്‍ ചിത്രത്തേക്കുറിച്ച് പറയുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ ആര്‍ക്കും ബന്ധിപ്പിക്കാന്‍ പറ്റുന്ന ഒന്നായാണ് ചിത്രത്തെ നിരീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam