ഓണത്തിന് പൈനാപ്പിള്‍ പച്ചടി തയ്യാറാക്കാം

Published : Aug 01, 2018, 10:15 PM ISTUpdated : Aug 01, 2018, 11:37 PM IST
ഓണത്തിന് പൈനാപ്പിള്‍ പച്ചടി തയ്യാറാക്കാം

Synopsis

ഓണസദ്യയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പച്ചടി. പൈനാപ്പിൾ പച്ചടി ഓണവിഭവങ്ങളിലെ പ്രധാനവിഭവങ്ങളിലൊന്നാണ്. അൽപം മധുരമുള്ള വിഭവമാണ് പെെനാപ്പിൾ പച്ചടി. ഇത്തവണ ഓണസദ്യയിൽ പൈനാപ്പിൾ പച്ചടി ഉണ്ടാക്കാൻ ആരും മറക്കരുത്. പൈനാപ്പിൾ പച്ചടി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. 

ഉണ്ടാക്കാൻ വേണ്ട ചേരുവകള്‍:

പൈനാപ്പിള്‍ മുറിച്ചത് - 1 കപ്പ്‌
പച്ചമുളക് -  2 എണ്ണം
ഇഞ്ചി  - 1 കഷ്‍ണം
വെള്ളം - 3/4 കപ്പ്‌
തേങ്ങ ചിരണ്ടിയത് - 1/2 കപ്പ്
വറ്റല്‍ മുളക് - 2 എണ്ണം
തൈര് - 3/4 കപ്പ്‌
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
കടുക്  - 1 ടീസ്പൂണ്‍
ചെറിയ ഉള്ളി -  4 എണ്ണം
കറിവേപ്പില - 1 ഇതള്‍
ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്‍ണങ്ങളാക്കുക. ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക. ചിരണ്ടിയ തേങ്ങ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.ശേഷം പെെനാപ്പിൾ, പച്ചമുളക്, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് വെള്ളത്തില്‍ അടച്ച് വച്ച് വേവിക്കുക. വെന്ത് കഴിയുമ്പോള്‍ അരച്ച തേങ്ങ ചേര്‍ത്ത് ഇളക്കുക. തീ അണച്ചശേഷം തൈര് ചേര്‍ക്കുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റല്‍മുളകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പച്ചടിയില്‍ ചേര്‍ക്കുക. കറിക്ക് അല്പം കൂടി മധുരം ആവശ്യമെങ്കില്‍, ഇഷ്ടാനുസരണം പഞ്ചസാര ചേര്‍ക്കാവുന്നതാണ്.
 
PREV
click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം