
ചേരുവകള്‍
അരി അട - അര കപ്പ്
തേങ്ങാ പാല്‍ - മൂന്നു കപ്പ്
പഞ്ചസാര - അര കപ്പ്
ഏലയ്‌ക്കാ പൊടി- കാല്‍ ടീസ്‌പൂണ്‍
അണ്ടിപ്പരിപ്പ്- 25 ഗ്രാം
കിസ്‌മിസ് - 25 ഗ്രാം
നെയ്യ് - അര ടീ സ്‌പൂണ്‍
ഉണ്ടാക്കുന്ന വിധം
ചൂടാക്കിയ വെള്ളത്തില്‍ അട കുതിര്‍ത്തു വെക്കുക. കുതിര്‍ന്ന അട സാദാ വെള്ളത്തില്‍ രണ്ടു മൂന്നു തവണ കഴുകി എടുക്കുക. അട തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വെള്ളം ഒഴിവാക്കുക.
മൂന്നു കപ്പ് പാല്‍ നന്നായി ചൂടാക്കുക. അതിലേക്ക് കഴുകിവെച്ച അട തീ കുറച്ചുവെച്ച് ഇട്ടു വേവിക്കുക. അട നല്ലതുപോലെ കട്ടിയില്ലാതാകുന്നതുവരെ വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്തു കുറച്ചുനേരം കൂടി വേവിക്കുക. ഇളംനിറമാകുന്നതുവരെ വേവിക്കണം. ഇതിലേക്ക് ഏലയ്‌ക്കാപ്പൊടി ചേര്‍ത്തു, ഇളക്കിയ ശേഷം തീ അണയ്‌ക്കണം.
നെയ്യ് ചൂടാക്കി, അതിലേക്ക് അണ്ടിപ്പരിപ്പും കിസ്‌മിസും ചേര്‍ത്തു കുറച്ചുനേരം ഇളക്കിയെടുക്കുക. ഇത് പായസത്തിലേക്ക് ചേര്‍ക്കണം. 10-15 മിനുട്ടിന് ശേഷം അര ടീസ്‌പൂണ്‍ നെയ് കൂടി ചേര്‍ത്ത് ഇളക്കുക. ഇപ്പോള്‍ മധുരമേറും പാലട പ്രഥമ തയ്യാറായിട്ടുണ്ട്... ചൂടാറും മുമ്പ് പ്രിയപ്പെട്ടവര്‍ക്കായി പകര്‍ന്നു നല്‍കൂ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam