മൃഗങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു; എങ്ങനെയെന്നല്ലേ? ഇങ്ങനെ തന്നെ 

Published : Apr 29, 2025, 12:45 PM IST
മൃഗങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു; എങ്ങനെയെന്നല്ലേ? ഇങ്ങനെ തന്നെ 

Synopsis

ഇത് നിങ്ങളുടെ ഓരോ ദിവസത്തെയും ശാരീരിക, മാനസിക ആരോഗ്യത്തെ നന്നായി മെച്ചെടുപ്പുകയാണ്. വളർത്ത് മൃഗങ്ങൾ ഉള്ളവർക്ക് എപ്പോഴും രക്തസമ്മർദ്ദം കുറവും നല്ല പ്രതിരോധ ശേഷിയും മെച്ചപ്പെട്ട മാനസികാരോഗ്യവും ഉള്ളതായി പഠനങ്ങൾ പറയുന്നു.

സ്വന്തമായി മൃഗങ്ങളെ വളർത്തുന്നത് നിങ്ങൾക്കൊരു കൂട്ട് മാത്രമല്ല പകരം നിങ്ങളുടെ ജീവിതത്തെ തന്നെ പൂർണമായി മാറ്റുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ഓരോ ദിവസത്തെയും ശാരീരിക, മാനസിക ആരോഗ്യത്തെ നന്നായി മെച്ചെടുപ്പുകയാണ്. വളർത്ത് മൃഗങ്ങൾ ഉള്ളവർക്ക് എപ്പോഴും രക്തസമ്മർദ്ദം കുറവും നല്ല പ്രതിരോധ ശേഷിയും മെച്ചപ്പെട്ട മാനസികാരോഗ്യവും ഉള്ളതായി പഠനങ്ങൾ പറയുന്നു. മനുഷ്യർ എപ്പോഴും അവരുടെ ജോലി ഭാരം കൊണ്ടും വ്യത്യസ്തമായ ജീവിത അന്തരീക്ഷങ്ങൾ കൊണ്ടും വീർപ്പ് മുട്ടുന്നവരാണ്. ഇത്തരം സാഹചര്യങ്ങളിലാണ് മൃഗങ്ങളുടെ ആവശ്യം അനിവാര്യമായി വരുന്നത്. 

ശാരീരിക ഗുണങ്ങൾ 

വീട്ടിലൊരു നായയുണ്ടെങ്കിൽ, അത് നിങ്ങൾ അറിഞ്ഞോ അറിയാതെയോ നിങ്ങൾക്ക് ഗുണം ചെയ്യുന്നു. കാരണം വീട്ടിൽ നായയുണ്ടെങ്കിൽ എന്തായാലും നിങ്ങൾക്ക് അതിനൊപ്പം നടക്കേണ്ടതായി വരും. ഇത് നിങ്ങളുടെ കാർഡിയോവസ്കുലാർ സംവിധാനത്തെയും സന്ധികളെയും മെച്ചപ്പെടുത്തുന്നു. കൂടാതെ മൃഗങ്ങളെ വളർത്തുമ്പോൾ അവരെ നന്നായി പരിപാലിക്കേണ്ടതായി വരും. അവർക്കുള്ള ഭക്ഷണം നൽകുന്നതും, കൂട് വൃത്തിയാക്കുന്നതും, അവയ്ക്കൊപ്പം കളിക്കുന്നതുമെല്ലാം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്.

മാനസികാരോഗ്യം 

മധ്യവയസ്‌കരിലും പ്രായമുള്ള മനുഷ്യരിലും മെച്ചപ്പെട്ട മാനസികാരോഗ്യം ഉണ്ടാവാറില്ല. കാരണം അമിത ജോലി ഭാരവും വീട്ടിലെ കാര്യങ്ങളും ഓർത്ത് എപ്പോഴും വ്യാകുലപ്പെടുന്നവരാണ് ഈ പ്രായത്തിലുള്ളവർ. എന്നാൽ വീട്ടിൽ ഒരു മൃഗത്തെ നിങ്ങൾ വളർത്തുകയാണെങ്കിൽ നിങ്ങൾക്ക് മെച്ചപ്പെട്ട മാനസികാരോഗ്യം ലഭിക്കും. 

കുട്ടികൾക്കും നല്ലതാണ് 

കുട്ടികൾക്ക് നല്ല രീതിയിൽ വളരാനും അവരുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും വൈകാരികമായ പക്വതയ്ക്കും വീട്ടിൽ മൃഗങ്ങളെ വളർത്തുന്നത് ഗുണം ചെയ്യുന്നു. കുട്ടികൾക്കും പഠനവുമായി ബന്ധപ്പെട്ടുകൊണ്ട് ടെൻഷനുകൾ ഉണ്ടാവാം. അതിനാൽ തന്നെ വീട്ടിലൊരു വളർത്ത് മൃഗം ഉണ്ടെങ്കിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഗുണം ചെയ്യുന്നു. 

വീട്ടിൽ വളർത്ത് മൃഗങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കണേ

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്