ഈ മീനുകൾ വീട്ടിലുണ്ടോ? എങ്കിൽ ശ്രദ്ധിക്കണേ 

Published : Apr 27, 2025, 05:22 PM IST
ഈ മീനുകൾ വീട്ടിലുണ്ടോ? എങ്കിൽ ശ്രദ്ധിക്കണേ 

Synopsis

നായ, പൂച്ച, പക്ഷികൾ തുടങ്ങി പലതരം മൃഗങ്ങളെ വീടുകളിൽ വളർത്താറുണ്ട്. അത്തരത്തിൽ വീടുകളിൽ വളർത്തുന്ന ഒന്നാണ് മീനുകൾ. ബീറ്റ മുതൽ ഓസ്കാർ വരെ പലതരത്തിലാണ് മീനുകൾ ഉള്ളത്.

വീടുകളിൽ മൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. നായ, പൂച്ച, പക്ഷികൾ തുടങ്ങി പലതരം മൃഗങ്ങളെ വീടുകളിൽ വളർത്താറുണ്ട്. അത്തരത്തിൽ വീടുകളിൽ വളർത്തുന്ന ഒന്നാണ് മീനുകൾ. ബീറ്റ മുതൽ ഓസ്കാർ വരെ പലതരത്തിലാണ് മീനുകൾ ഉള്ളത്. ഓരോ ഇനത്തിനും വ്യത്യസ്തമായ സ്വഭാവമായിരിക്കും ഉണ്ടാവുക. കൂടുതൽ ബുദ്ധിശക്തിയുള്ള മീനുകൾ ഇവയാണ്. 

ബീറ്റ ഫിഷ്

കാണാൻ ഭംഗിയും ചെറുതും കൂടുതൽ ബുദ്ധിശക്തിയുമുള്ള മീനുകളാണ് ബീറ്റ. ഇവയ്ക്ക് അവരുടെ ഉടമസ്ഥരെ തിരിച്ചറിയാൻ സാധിക്കും. കൂടാതെ ഈ മീനുകൾക്ക് വളയങ്ങളിലൂടെ നന്നായി നീന്താനും അറിയാം. 

ഓസ്കാർ ഫിഷ് 

അക്വാറിയത്തിലെ നായകൾ എന്നാണ് ഓസ്കാർ മീനുകളെ അറിയപ്പെടുന്നത്. അവയ്ക്ക് അവരുടെ ഉടമസ്ഥരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. വളർത്ത് നായ്ക്കളെപോലെ ഭക്ഷണം തേടി വരുന്നവരാണ് ഓസ്കാർ മീനുകൾ.

ഫ്ലവർഹോൺ സിക്ലിഡ്

മനുഷ്യരുമായി വളരെയധികം കൂട്ട് കൂടുന്നവരാണ് ഫ്ലവർഹോൺ സിക്ലിഡുകൾ. ചെറിയ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാൻ പോലും ഇവയ്ക്ക് സാധിക്കും. തന്റെ ഉടമസ്ഥരുമായി പ്രത്യേകമായ അടുപ്പം സൃഷ്ടിക്കുന്നവരാണ് ഫ്ലവർഹോൺ സിക്ലിഡുകൾ.

ഡിസ്കസ് ഫിഷ്

ചുറ്റുപാടുമുള്ള കാര്യങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കാനും മനുഷ്യരോട് നന്നായി ഇണങ്ങാനും ഈ മീനുകൾക്ക് അറിയാം. 

എയ്ഞ്ചൽ ഫിഷ്

ദീർഘകാലം വളർത്തുമ്പോൾ ഇവയ്ക്ക് ഉടമസ്ഥരെ തിരിച്ചറിയാൻ സാധിക്കും. നല്ല ബുദ്ധിശക്തിയും ശ്രദ്ധയുള്ള മീനുകളുമാണ് ഇവർ. ഈ മീനുകൾക്ക് അവയുടെ ഭക്ഷണ ക്രമങ്ങൾ പോലും എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. 

ഗോൾഡ്ഫിഷ് 

നന്നായി നീന്താൻ അറിയുന്നവയാണ് ഗോൾഡ് ഫിഷുകൾ. ഇവയ്ക്ക് ബുദ്ധിശക്തിയും കൂടുതലാണ്. കൂടാതെ ഈ മീനുകൾക്ക് നല്ല ഓർമ്മ ശക്തിയുമുണ്ട്. 

ഈ ഭക്ഷണങ്ങൾ വളർത്ത് മൃഗത്തിന് കൊടുക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്