
വീട്ടിൽ മത്സ്യങ്ങളെ വളർത്തുന്നവരാണോ നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ മത്സ്യങ്ങൾ പെട്ടെന്ന് ചത്തുപോകും. മത്സ്യങ്ങളെ വളർത്തുമ്പോൾ ഫിഷ് ടാങ്ക് മുതൽ അവയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ വരെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മത്സ്യങ്ങൾ ചത്തുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അക്വാറിയത്തിൽ മത്സ്യങ്ങളെ വളർത്തുമ്പോൾ ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ മത്സ്യങ്ങൾ പെട്ടെന്ന് ചത്തുപോകും. മത്സ്യങ്ങൾക്ക് നൽകുന്ന ഭക്ഷണവും അവയുടെ മാലിന്യങ്ങളും കൂടിചേർന്നാൽ അത് വിഷാംശമായി മാറും. ഇതുമൂലമാണ് മത്സ്യങ്ങൾ പെട്ടെന്ന് ചത്തുപോകുന്നത്. അതിനാൽ തന്നെ മത്സ്യങ്ങളെ വളർത്തുമ്പോൾ നൈട്രജൻ ടാങ്കിനുള്ളിൽ ആവശ്യമാണ്.
വളർത്ത് മത്സ്യങ്ങൾക്ക് അമിതമായി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കണം. ഇത് മത്സ്യങ്ങളിൽ പൊണ്ണത്തടിയുണ്ടാവാൻ കാരണമാകുന്നു. ഇത് അവയുടെ ആരോഗ്യത്തെ നന്നായി ബാധിക്കും. ഒരു ദിവസം രണ്ടിൽ കൂടുതൽ തവണ ഭക്ഷണം കൊടുക്കാൻ പാടില്ല.
ശുദ്ധമല്ലാത്ത വെള്ളം
ശുദ്ധമല്ലാത്ത വെള്ളം, വെള്ളത്തിലെ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, ക്ലോറിൻ കലർന്ന വെള്ളം തുടങ്ങിയവ മത്സ്യങ്ങൾക്ക് പറ്റാത്തതാണ്. ഇത് അവയെ അസ്വസ്ഥരാക്കുക മാത്രമല്ല മത്സ്യങ്ങൾ ചത്തുപോകാനും കാരണമാകുന്നു.
ഒരുമിച്ചിടുമ്പോൾ ശ്രദ്ധിക്കാം
അമിതമായി മത്സ്യങ്ങളെ ഒരുമിച്ചിടുന്നത് ഒഴിവാക്കണം. ഇത് മത്സ്യങ്ങൾക്ക് ശരിയായ രീതിയിൽ വളരുന്നതിന് തടസമാകുന്നു. നീന്താനും വിശ്രമിക്കാനുമൊക്കെ അവയ്ക്ക് ആവശ്യമുള്ള സ്‌പേസ് ടാങ്കിനുള്ളിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
വൃത്തിയാക്കാതിരിക്കുക
എല്ലാ ആഴ്ച്ചയിലും ടാങ്ക് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അഴുക്കും അണുക്കളും അടിഞ്ഞുകൂടുകയും ഇതുമൂലം മത്സ്യങ്ങൾ ചത്തുപോകാൻ ഇടയാവുകയും ചെയ്യും. ഇടയ്ക്കിടെ വൃത്തിയാക്കി വെള്ളം മാറ്റാൻ മറക്കരുത്.