ഇരയെ എളുപ്പം പിടികൂടും, വേട്ടക്കാരിൽ നിന്നും പെട്ടെന്ന് രക്ഷപ്പെടുകയും ചെയ്യും; കാഴ്ചശക്തി കൂടുതലുള്ള 5 മൃഗങ്ങൾ ഇവരാണ്

Published : Jan 07, 2026, 04:43 PM IST
cat

Synopsis

പകൽ വെളിച്ചത്തിൽ മാത്രമാണ് മനുഷ്യർക്ക് കാഴ്ചശക്തി കൂടുതൽ ഉള്ളത്. എന്നാൽ ചില മൃഗങ്ങൾക്ക് അങ്ങനെയല്ല. ഏതു സമയത്തും എത്ര ദൂരത്തും ഇരയെ കാണാനും പിടികൂടാനും സാധിക്കും.

ജീവജാലങ്ങളെല്ലാം ഒരുപോലെയല്ല ലോകത്തെ കാണുന്നത്. ഓരോന്നിനും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. പകൽ വെളിച്ചത്തിൽ മാത്രമാണ് മനുഷ്യർക്ക് കാഴ്ചശക്തി കൂടുതൽ ഉള്ളത്. എന്നാൽ ചില മൃഗങ്ങൾക്ക് അങ്ങനെയല്ല. ഏതു സമയത്തും എത്ര ദൂരത്തും ഇരയെ കാണാനും പിടികൂടാനും സാധിക്കും. കൂടുതൽ കാഴ്ചശക്തി ഉള്ള മൃഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

പരുന്ത്

ശക്തമായ കാഴ്ചശക്തിയുള്ള പക്ഷിയാണ് പരുന്ത്. മനുഷ്യരെക്കാളും 5 മടങ്ങ് കൂടുതൽ ഇതിന് കാഴ്ച ശക്തിയുണ്ട്. 3 കിലോമീറ്റർ അകലെയുള്ള ഇരയെ കാണാൻ പരുന്തിന് സാധിക്കും. അതിനാൽ തന്നെ ഇരയെ എളുപ്പം ഇതിന് പിടികൂടാൻ കഴിയുന്നു.

മൂങ്ങ

ചെറിയ വെളിച്ചത്തിലും നന്നായി കണ്ണ് കാണുന്ന പക്ഷിയാണ് മൂങ്ങ. വലിപ്പം കൂടിയ കണ്ണുകളാണ് മൂങ്ങയ്ക്കുള്ളത്. അതിനാൽ തന്നെ വളരെ പെട്ടെന്ന് ഇവയ്ക്ക് എന്തും കാണാൻ സാധിക്കും.

തുമ്പി

വളരെ ചെറിയ കണ്ണുകളാണ് തുമ്പിയുടേത്. എന്നാൽ ഇതിന് 360 ഡിഗ്രിയിൽ എല്ലാം കാണാൻ സാധിക്കും. ഏത് ഇരുട്ടിലും നന്നായി കാണാൻ സാധിക്കുന്ന ചലന ശക്തിയുള്ള കണ്ണുകളാണ് തുമ്പിയുടേത്. വളരെ വേഗതയിൽ പോകുന്ന വസ്തുക്കളെപോലും തുമ്പികൾക്ക് പെട്ടെന്ന് കാണാൻ കഴിയുന്നു. ഇത് ഇരയെ പിടികൂടാൻ അവയ്ക്ക് കൂടുതൽ എളുപ്പമാകുന്നു.

ആട്

ആടുകൾക്കും കാഴ്ച ശക്തി വളരെ കൂടുതലാണ്. 340-360 ഡിഗ്രിയിൽ അവയ്ക്ക് കാണാൻ സാധിക്കും. ഇത് ഇരയെ കണ്ടെത്താനും വേട്ടക്കാരിൽ നിന്നും രക്ഷനേടാനും ആടുകളെ സഹായിക്കുന്നു.

പൂച്ച

രാത്രികാലങ്ങളിൽ പൂച്ചകൾക്ക് കാഴ്ച ശക്തി കൂടുതലാണ്. കാരണം പൂച്ചകളുടെ കണ്ണിൽ പ്രതിഫലന പാളിയുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് പൂച്ചയുടെ കണ്ണുകൾ രാത്രിയിൽ തിളക്കമുള്ളതാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിലെ വളർത്തുമൃഗങ്ങളുടെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
വളർത്തുമൃഗം ഉറങ്ങുന്നില്ലേ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ