
എല്ലാ വർഷവും ജൂലൈ 14 ലോക ചിമ്പാൻസി ദിനമായി ആചരിക്കാറുണ്ട്. 1960ൽ ഡോ.ജെയിൻ ഗുഡാൾ ടാൻസാനിയയിൽ കാട്ടു ചിമ്പാൻസികളെ കുറിച്ച് പഠിക്കാൻ ആദ്യമായി സന്ദർശനം നടത്തിയതിന്റെ വാർഷികാഘോഷവും ഈ ദിവസം ആചരിക്കുന്നു. ബുദ്ധിയുള്ളവരും, സാമൂഹിക ജീവികളുമാണ് ചിമ്പാൻസികൾ. വന ആവാസ വ്യവസ്ഥയെ സന്തുലിതമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് ചിമ്പാൻസികൾ. എന്നാൽ ആവാസ വ്യവസ്ഥയുടെ നഷ്ടവും, വേട്ടയാടലും കാരണം ചിമ്പാൻസികൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചിമ്പാൻസികളുടെ നിലനിൽപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയും ബോധവത്കരിക്കാൻ വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്.
2. മനുഷ്യർക്ക് മനസിലാക്കുവാനും, അനുഭവിക്കാനും കഴിയുന്നതുപോലെ ചിമ്പാൻസികൾക്കും കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും.
3. ചിതലിനെ പിടികൂടാൻ വടിയും, വെള്ളം ശേഖരിക്കാൻ ഇലയും, കായ്കൾ പൊട്ടിക്കാൻ കല്ലുകളും അവർ ഉപയോഗിക്കുന്നു.
4. 150 അംഗങ്ങൾ ഉള്ള കുടുംബമായാണ് ചിമ്പാൻസികൾ ജീവിക്കുന്നത്.
5. ശക്തമായ കുടുംബബന്ധങ്ങൾ നിലനിർത്തുകയും, പരസ്പരം സഹായിച്ചും അവർ ജീവിക്കുന്നു. കൂടാതെ ശബ്ദങ്ങൾ, മുഖഭാവങ്ങൾ, ആംഗ്യങ്ങൾ എന്നിവയിലൂടെ ചിമ്പാൻസികൾ ആശയവിനിമയം നടത്തുകയും ചെയ്യാറുണ്ട്.
6. ഭക്ഷണം കണ്ടെത്തുന്നതിനും, പരസ്പരം അഭിവാദ്യം ചെയ്യുന്നതിനും, ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും എല്ലാം വ്യത്യസ്തമായ രീതികളാണ് ചിമ്പാൻസികൾക്ക് ഉള്ളത്. മനുഷ്യരെ പോലെ തന്നെ മുതിർന്ന ചിമ്പാൻസികളിൽ നിന്നും പുതിയ തലമുറകൾ കാര്യങ്ങൾ പഠിക്കുകയും അതുപോലെ ജീവിക്കുകയും ചെയ്യുന്നു.