വളർത്ത് നായക്ക് ചോക്ലേറ്റ് കൊടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ

Published : May 16, 2025, 03:15 PM IST
വളർത്ത് നായക്ക് ചോക്ലേറ്റ് കൊടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ

Synopsis

നിങ്ങൾ വളർത്ത് നായക്ക് സ്നേഹത്തോടെ ചോക്ലേറ്റ് നൽകാറുണ്ട്. എന്നാൽ ഇത് നായ്ക്കൾക്ക് അത്ര നല്ലതല്ല. അതേസമയം നായ്ക്കൾക്ക് ഇതേകുറിച്ച് അറിയില്ല.

മനുഷ്യരെപോലെയല്ല മൃഗങ്ങൾ, അവ ഓരോ കാര്യങ്ങളിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു. അത്തരത്തിൽ അവരുടെ ദഹന സംവിധാനങ്ങളും വ്യത്യസ്തമാണ്. നിങ്ങൾ വളർത്ത് നായക്ക് സ്നേഹത്തോടെ ചോക്ലേറ്റ് നൽകാറുണ്ട്. എന്നാൽ ഇത് നായ്ക്കൾക്ക് അത്ര നല്ലതല്ല. അതേസമയം നായ്ക്കൾക്ക് ഇതേകുറിച്ച് അറിയില്ല. അതുകൊണ്ട് തന്നെ ചോക്ലേറ്റ് കൊടുക്കുമ്പോൾ അവ കഴിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ നായകൾക്ക് വിഷാംശമാണ്. അതിനാൽ തന്നെ നായ്ക്കൾക്ക് ചോക്ലേറ്റ് കൊടുക്കാൻ പാടില്ല.

1. ചോക്ലേറ്റിന് പകരം കരോബ് നൽകാം. ഇത് ചോക്ലേറ്റിന് പകരം നായ്ക്കൾക്ക് കൊടുക്കാൻ കഴിയുന്ന ഒന്നാണ്. ഇതിൽ വിഷാംശമില്ല. 

2. നിങ്ങളുടെ വളർത്ത് നായ ചോക്ലേറ്റ് കഴിച്ചിട്ടുണ്ടെങ്കിൽ ഉടനെ ഡോക്ടറിനെ സമീപിക്കണം.

3. ചെറിയ അളവിലാണ് ചോക്ലേറ്റ് കഴിച്ചിട്ടുള്ളതെങ്കിൽ ലക്ഷണങ്ങളും ചെറിയ രീതിയിലായിരിക്കും ഉണ്ടാവുക. 

4. എത്ര അളവിലാണ് ചോക്ലേറ്റ് കഴിച്ചത്, നായയുടെ ഭാരം, എന്തുതരം ചോക്ലേറ്റ് ആണ് കഴിച്ചത്, എപ്പോഴാണ് കഴിച്ചത് തുടങ്ങിയ കാര്യങ്ങൾ ഡോക്ടറോട് പറയണം. 

6. അത്യാവശ്യ സാഹചര്യങ്ങളിൽ ഡോക്ടറെ സമീപിക്കുന്നതിന് പകരം സ്വയം വളർത്ത് മൃഗങ്ങളെ പരിചരിക്കാൻ ശ്രമിക്കരുത്. 

7. എത്ര പെട്ടെന്ന് ഡോക്ടറിന്റെ അടുത്ത് എത്താൻ സാധിക്കുമോ അത്രയും എളുപ്പത്തിൽ ചികിത്സ നൽകാനും സാധിക്കും.  

8. വളർത്ത് മൃഗങ്ങളുടെ അടുത്ത് നിന്നും ചോക്ലേറ്റ് മാറ്റി സൂക്ഷിക്കാം. 

9. നായ്ക്കൾക്ക് ചോക്ലേറ്റ് നൽകരുതെന്ന് മറ്റുള്ളവരെ ബോധവാന്മാരാക്കുകയും ചെയ്യണം. 

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്