വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടോ? എങ്കിൽ ഇവ അൺപ്ലഗ് ചെയ്യാൻ മറക്കല്ലേ

Published : Oct 06, 2025, 04:19 PM IST
dog

Synopsis

വീടിനുള്ളിൽ ആണെങ്കിലും പുറത്താണെങ്കിലും അവ എല്ലായിടത്തും പോകും. അതിനാൽ തന്നെ വീടിനുള്ളിൽ മൃഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യാൻ മറക്കരുത്.

പുറത്തിറക്കാതെ വളർത്തുമൃഗങ്ങളെ വീടിനകത്തിട്ടു വളർത്തുന്നവരുണ്ട്. എന്നാൽ മൃഗങ്ങൾ എപ്പോഴും ഓടി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വീടിനുള്ളിൽ ആണെങ്കിലും പുറത്താണെങ്കിലും അവ എല്ലായിടത്തും പോകും. അതിനാൽ തന്നെ വീടിനുള്ളിൽ മൃഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ ഈ ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യാൻ മറക്കരുത്.

കൗണ്ടർടോപ് ഉപകരണങ്ങൾ

കോഫി മേക്കർ, ടോസ്റ്റർ, എയർ ഫ്രൈയർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യം കഴിഞ്ഞാൽ അൺപ്ലഗ് ചെയ്യാൻ മറക്കരുത്. മൃഗങ്ങൾ കൗണ്ടർടോപ്പിൽ ചാടികയറാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ വളർത്തുമൃഗങ്ങൾ ഉള്ള വീടുകളിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

ലാമ്പുകൾ

ഉപയോഗം കഴിഞ്ഞാൽ ഉടൻ ഓഫ് ചെയ്യുമെങ്കിലും പലരും എളുപ്പം കരുതി അൺപ്ലഗ് ചെയ്യാറില്ല. വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിൽ ഇത്തരം ഉപകരണങ്ങൾ അൺപ്ലഗ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

ഫാൻ

ചൂടുള്ള സമയങ്ങളിൽ എപ്പോഴും ഫാൻ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ വീട്ടിൽ ടേബിൾ ഫാൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആവശ്യം കഴിഞ്ഞാൽ ഇത് അൺപ്ലഗ് ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ മൃഗങ്ങൾ ഇത് തള്ളിയിടാനും അവയ്ക്ക് പരിക്കുകൾ പറ്റാനും സാധ്യതയുണ്ട്.

മൊബൈൽ ചാർജർ

ഉപയോഗം കഴിഞ്ഞാലും മൊബൈൽ ചാർജർ പ്ലഗ് ചെയ്തിടുന്ന ശീലം മിക്ക ആളുകൾക്കുമുണ്ട്. മൃഗങ്ങൾ ചാർജറിൽ പിടിച്ച് വലിക്കാനും അത് കടിക്കാനുമൊക്കെയുള്ള സാധ്യത കൂടുതലാണ്. ഇത് മൃഗങ്ങൾക്ക് അപകടങ്ങൾ സംഭവിക്കാൻ കാരണമാകുന്നു.

പരിശീലനം നൽകാം

ഇത്തരം കാര്യങ്ങളിൽ മൃഗങ്ങൾക്ക് ശരിയായ രീതിയിൽ പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. അവയെ വഴക്ക് പറയുന്നതിന് പകരം മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ ശ്രദ്ധിക്കണം.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്