
കാലാവസ്ഥ മാറുന്നതറിന് അനുസരിച്ച് മൃഗങ്ങളിൽ ആരോഗ്യത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു. വേനൽക്കാലത്തും മഴക്കാലത്തും പ്രത്യേകം പരിചരണം വളർത്ത് മൃഗങ്ങൾക്ക് നൽകേണ്ടതുണ്ട്. മഴക്കാലങ്ങളിൽ അലർജിയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതുപോലെ തന്നെ ചൂടുകാലങ്ങളിലും പലതരം പ്രതിസന്ധികൾ മൃഗങ്ങൾ നേരിടേണ്ടി വരുന്നു. ചൂട് സമയങ്ങളിൽ വളർത്തുനായയെ പരിപാലിക്കേണ്ടത് എങ്ങനെയെന്ന് അറിയാം.
കൃത്യമായ ഭക്ഷണ ക്രമീകരണം
ചൂട് കൂടുമ്പോൾ വളർത്ത് മൃഗങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. അവ കൂടുതൽ അക്രമാസക്തരാകാനും ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ സമയത്ത് നിർജ്ജിലീകരണം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൂടാതെ ഭക്ഷണം നൽകുന്നതിലും ശ്രദ്ധ വേണം. മഴക്കാലമായാലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.
നല്ല ഭക്ഷണങ്ങൾ നൽകാം
വളർത്ത് മൃഗങ്ങൾ എപ്പോഴും വെള്ളം കുടിക്കാൻ താല്പര്യപ്പെടണമെന്നില്ല. അതിനാൽ തന്നെ നിർജ്ജിലീകരണം തടയാൻ ജലാംശമുള്ള ഭക്ഷണങ്ങൾ നൽകാം. വെള്ളരി, തണ്ണിമത്തൻ, കുരുവില്ലാത്ത പഴങ്ങൾ എന്നിവ മൃഗങ്ങൾക്ക് നൽകുന്നത് നല്ലതായിരിക്കും. അതേസമയം മുന്തിരി പോലുള്ള പഴവർഗ്ഗങ്ങൾ സവാള, തക്കാളി എന്നിവയും മൃഗങ്ങൾക്ക് കൊടുക്കുന്നത് ഒഴിവാക്കണം.
നടക്കാൻ കൊണ്ട് പോകാം
ചൂടുകാലത്തും മഴസമയങ്ങളിലും വളർത്ത് മൃഗങ്ങളെ നടത്താൻ കൊണ്ട് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചൂട് സമയങ്ങളിൽ അതിരാവിലെയും വൈകുന്നേരങ്ങളിലും നടത്താൻ കൊണ്ട് പോകുന്നതാണ് നല്ലത്. എന്നാൽ മഴസമയങ്ങളിൽ പുറത്തിറക്കുന്നത് ഒഴിവാക്കണം.