മൃഗങ്ങളെ വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരിയായ രീതിയിലുള്ള പരിപാലനവും ഭക്ഷണവും നൽകേണ്ടത് അത്യാവശ്യമായ കാര്യമാണ്. അതേസമയം മനുഷ്യർ കഴിക്കുന്ന എല്ലാ തരം ഭക്ഷണങ്ങളും മൃഗങ്ങൾക്ക് കൊടുക്കാൻ കഴിയുന്നവയല്ല.
മൃഗങ്ങളെ വളർത്താൻ ഇഷ്ടമുള്ളവരാണ് അധികപേരും. വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സന്തോഷവും സമാധാനവും ലഭിക്കുന്നു. എന്നാൽ മൃഗങ്ങളെ വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരിയായ രീതിയിലുള്ള പരിപാലനവും ഭക്ഷണവും നൽകേണ്ടത് അത്യാവശ്യമായ കാര്യമാണ്. അതേസമയം മനുഷ്യർ കഴിക്കുന്ന എല്ലാ തരം ഭക്ഷണങ്ങളും മൃഗങ്ങൾക്ക് കൊടുക്കാൻ കഴിയുന്നവയല്ല. ഈ ഭക്ഷണങ്ങൾ നിങ്ങളുടെ നായക്ക് നൽകുന്നുണ്ടെങ്കിൽ ഉടനെ നിർത്തിക്കോളൂ.
ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെങ്കിലും ഇത് മൃഗങ്ങൾക്ക് കൊടുക്കുന്നത് അത്ര നല്ലതല്ല. ചോക്ലേറ്റിൽ തിയോബ്രോമൈനും കഫീനും അടങ്ങിയിട്ടുണ്ട്. ഇത് പൂച്ചയ്ക്കും നായകൾക്കും വിഷമാണ്. ചെറിയ അളവിലാണ് ഇത് കഴിക്കുന്നതെങ്കിൽ പോലും വയറിളക്കം, ഛർദ്ദി എന്നിവയുണ്ടാകാനും ചിലപ്പോൾ മരിച്ച് പോകാനും സാധ്യതയുണ്ട്.
മുന്തിരി
മുന്തിരി കഴിക്കുന്നത് മൃഗങ്ങൾക്ക് നല്ലതല്ല. ഇത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു. കൂടാതെ ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ എന്നിവയ്ക്കും സാധ്യതയുണ്ട്. മുന്തിരിക്ക് പകരം ബ്ലൂബെറി അല്ലെങ്കിൽ ആപ്പിൾ കൊടുക്കുന്നത് നല്ലതായിരിക്കും.
സവാള, വെളുത്തുള്ളി
സവാളയിലും വെളുത്തുള്ളിയിലും തിയോസൾഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങളിലെ രക്തകോശങ്ങളെ നശിപ്പിക്കുന്നു. ഇത് കാരണം ശരീരത്തിന് തളർച്ച സംഭവിക്കാനോ അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാനോ സാധ്യതയുണ്ട്.
മദ്യം
ബിയർ, വൈൻ, കള്ള് തുടങ്ങിയവ മൃഗങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഇത് ശ്വാസംമുട്ടൽ, വയറിളക്കം, ഛർദ്ദി എന്നിവ ഉണ്ടാകാൻ കാരണമാകുന്നു. ചിലപ്പോൾ മൃഗങ്ങൾ കോമയിലാകാനും സാധ്യതയുണ്ട്. മനുഷ്യരെ പോലെ മദ്യം മൃഗങ്ങൾക്ക് കുടിക്കാൻ കഴിയുന്നതല്ല.
അവക്കാഡോ
മനുഷ്യർക്ക് അവക്കാഡോ കഴിക്കുന്നത് നല്ലതാണ്. എന്നാൽ മൃഗങ്ങൾക്ക് ഇത് കഴിക്കുന്നത് ആരോഗ്യകരമല്ല. അവക്കാഡോയിൽ പെർസിൻ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങൾക്ക് വിഷമാണ്. അവക്കാഡോ കഴിച്ച മൃഗങ്ങൾക്ക് ഹൃദയ രോഗങ്ങൾ വരെ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ മൃഗങ്ങൾക്ക് കൊടുക്കുന്നത് ഒഴിവാക്കാം.
നിങ്ങൾ വളർത്ത് മൃഗങ്ങളോടൊപ്പം ഉറങ്ങാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം
