
വീട്ടിൽ മൃഗങ്ങളെ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ്. വീടിനുള്ളിൽ സന്തോഷം നിറയ്ക്കാനും സമാധാനം ലഭിക്കാനുമൊക്കെ മൃഗങ്ങളെ വളർത്തുന്നത് നല്ലതാണ്. അതിനാൽ തന്നെ ആളുകൾ മൃഗങ്ങളെ വാങ്ങി വളർത്താൻ കൂടുതൽ താല്പര്യപ്പെടുന്നു. പൂച്ച, തത്ത, നായ തുടങ്ങി പലതരം മൃഗങ്ങളാണുള്ളത്. ഇതിൽ നായ്ക്കളെയാണ് കൂടുതൽ വിശ്വസ്തരായ വളർത്ത് മൃഗങ്ങളായി കണക്കാക്കുന്നത്. എന്നാൽ നായകൾ മാത്രമല്ല വീട്ടിൽ വളർത്താൻ കഴിയുന്ന വിശ്വസ്തരായ മൃഗങ്ങൾ വേറെയുമുണ്ട്. അവ ഏതൊക്കെ മൃഗങ്ങളാണെന്ന് അറിഞ്ഞാലോ.
പൂച്ച
പൂച്ചകൾ പൊതുവെ വളരെ സ്വാതന്ത്ര്യ സ്വഭാവമുള്ളവരാണ്. എന്നാൽ പൂച്ചകൾ അവയുടെ ഉടമസ്ഥരുമായി ശക്തമായ ബന്ധം പുലർത്തുന്നു. അവ എപ്പോഴും ഉടമസ്ഥരുടെ കൂടെ നടക്കുകയും അവരുടേതായ രീതിയിൽ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
തത്ത
തത്തകൾ പ്രത്യേകിച്ചും ആഫ്രിക്കൻ ഗ്രേ, കൊക്കാറ്റു എന്നീ ഇനത്തിൽപ്പെട്ടവർ വളരെ ബുദ്ധിശാലികളാണ്. മനുഷ്യരുമായി അടുപ്പം നിലനിർത്തുന്നവരാണ് തത്തകൾ. അവ അവയുടെ ഉടമസ്ഥരുമായി ജീവികലാം മുഴുവൻ അടുപ്പം നിലനിർത്തുന്നു.
കുതിര
കുതിരകളും മനുഷ്യരുമായി ഇണങ്ങുന്ന മൃഗമാണ്. അവയ്ക്ക് ഉടമസ്ഥരെ തിരിച്ചറിയാനും വിശ്വസിക്കാനും കഴിയും. ആവശ്യമായ രീതിയിലുള്ള പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയും കുതിരകളുമായി ആഴത്തിലുള്ള വൈകാരിക ബന്ധം വളർത്തിയെടുക്കാൻ സാധിക്കും.
ഗിനി പന്നികൾ
കാഴ്ച്ചയിൽ വളരെ ചെറുതും സൗമ്യരുമാണ് ഗിനി പന്നികൾ. മനുഷ്യരുമായി ഇണങ്ങുന്ന ഇനമാണ് ഗിനി പന്നികൾ. അവയ്ക്ക് അവരുടെ ഉടമസ്ഥന്റെ ശബ്ദത്തെ തിരിച്ചറിയാൻ സാധിക്കും. കൂടാതെ മനുഷ്യരുമായി പെട്ടെന്ന് കൂട്ടാവുകയും ചെയ്യുന്നു.
മുയൽ
ക്ഷമയും കരുതലുമുള്ള മൃഗമാണ് മുയലുകൾ. അവ അവരുടെ ഉടമസ്ഥരുമായി ശക്തമായ വൈകാരിക ബന്ധം നിലനിർത്തുന്നു. എപ്പോഴും ഉടമസ്ഥരുടെ കൂടെ നടക്കുകയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നു.
വീട്ടിൽ ലാബ്രഡോർ റിട്രീവർ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ