അണുബാധ, ശ്വസന പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ എന്നിവ ശരിയായ രീതിയിൽ ഉറക്കം ലഭിക്കുന്നതിന് തടസ്സമാകുന്നു.
മനുഷ്യരെപ്പോലെ തന്നെ ഉറക്കം മൃഗങ്ങൾക്കും പ്രധാനമാണ്. വളർത്തുമൃഗങ്ങളുടെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കണ്ടുതുടങ്ങിയാൽ ആദ്യം ശ്രദ്ധിക്കുന്നതും അവയുടെ ഉറക്ക രീതികളെകുറിച്ചാവും. മൃഗങ്ങളിൽ ഉണ്ടാകുന്ന ഉറക്ക കുറവ് എന്തെങ്കിലും രോഗങ്ങളുടേയും ലക്ഷണങ്ങൾ ആവാം. ഉറക്ക കുറവ് ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.സമ്മർദ്ദം അനുഭവപ്പെടുമ്പോൾ
അമിതമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ മൃഗങ്ങൾക്ക് ഉറക്കം കുറവായിരിക്കും. വീട്ടിൽ ഉണ്ടാകുന്ന വഴക്ക്, ഭയങ്കരമായ ശബ്ദം, പരിചയമില്ലാത്ത ആളുകളെ കാണുമ്പോൾ തുടങ്ങിയ സാഹചര്യങ്ങളിലൊക്കെയും വളർത്തുമൃഗങ്ങളിൽ ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്.
2. ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ
മൃഗങ്ങൾക്ക് സംസാരിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ അവയുടെ സ്വഭാവ രീതികളിലാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. ഇതുമൂലം ശരിയായ രീതിയിൽ ഉറങ്ങാനോ കഴിക്കാനോ ഒന്നും അവയ്ക്ക് കഴിയില്ല.
3. ദിനചര്യയിലെ മാറ്റങ്ങൾ
ദിനചര്യയിൽ ഉണ്ടാകുന്ന മാറ്റങ്ങളും മൃഗങ്ങളുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. ഭക്ഷണം നൽകുന്ന സമയങ്ങളിൽ മാറ്റം വരുക, ദിവസവും ചെയ്യുന്ന വ്യായാമങ്ങൾ നിർത്തിവെയ്ക്കുക, ഉറങ്ങുന്ന സ്ഥലം മാറ്റുക തുടങ്ങിയ കാരണങ്ങൾകൊണ്ടും മൃഗങ്ങളിൽ ഉറക്കക്കുറവ് ഉണ്ടാവാൻ സാധ്യതയുണ്ട്.
4. ആരോഗ്യ പ്രശ്നങ്ങൾ നേരിടുക
അണുബാധ, ശ്വസന പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ എന്നിവയും ശരിയായ രീതിയിൽ ഉറക്കം ലഭിക്കുന്നതിന് തടസ്സമാകുന്നു. ചുമ, ഛർദി, വിശപ്പില്ലായ്മ, അമിത ദാഹം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണാനും മടിക്കരുത്.


