വളർത്ത് മൃഗങ്ങളോടൊപ്പം യാത്ര ചെയ്യാറുണ്ടോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 

Published : Apr 18, 2025, 10:43 AM IST
വളർത്ത് മൃഗങ്ങളോടൊപ്പം യാത്ര ചെയ്യാറുണ്ടോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 

Synopsis

വീട്ടിൽ വളർത്ത് മൃഗങ്ങളുണ്ടെങ്കിൽ ദൂരയാത്രകൾ പോകാത്തവരുണ്ട്. യാത്ര ചെയ്യുമ്പോൾ വളർത്ത് മൃഗങ്ങളെ കൂടെ കൂട്ടുന്നത് ചിലർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്.

അവധി ദിവസം കിട്ടിയാൽ ഉടനെ യാത്രകൾ പോകുന്നവരാണ് നമ്മളിൽ അധികപേരും. വീട്ടിൽ വളർത്ത് മൃഗങ്ങളുണ്ടെങ്കിൽ ദൂരയാത്രകൾ പോകാത്തവരുണ്ട്. യാത്ര ചെയ്യുമ്പോൾ വളർത്ത് മൃഗങ്ങളെ കൂടെ കൂട്ടുന്നത് ചിലർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റുചിലർക്ക് ഓമന മൃഗങ്ങളെ കൂടെ കൂട്ടാനുമാണ് താല്പര്യം. എന്നാൽ ഇനി ആശങ്കകളൊന്നും ഇല്ലാതെ തന്നെ നിങ്ങളുടെ വളർത്ത് മൃഗങ്ങളെ കൂടെ കൂട്ടാൻ സാധിക്കും. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

1. ആദ്യം നിങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ഉറപ്പ് വരുത്തണം . ബീച്ചുകളിൽ തെരുവുനായ്ക്കൾ ഉള്ളതുകൊണ്ട് തന്നെ അവിടേക്ക് നിങ്ങളുടെ വളർത്തുനായയെ കൊണ്ട് പോകാൻ സാധിക്കില്ല. അതിനാൽ തന്നെ ശാന്തമായ അന്തരീക്ഷമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതാണ് നല്ലത്. 

2.വളർത്ത് മൃഗങ്ങളെ കൂടെ കൂട്ടുന്നുണ്ടെങ്കിൽ റോഡ് യാത്രകൾ ചെയ്യുന്നതായിരിക്കും നല്ലത്. ട്രെയിൻ, വിമാനം തുടങ്ങിയ യാത്രകൾ പോകുമ്പോൾ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രം യാത്ര ചെയ്യാൻ ശ്രദ്ധിക്കണം. 

3. വളർത്ത് മൃഗങ്ങൾക്ക് അനുയോജ്യമായ താമസസ്ഥലമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിങ്ങളുടെ വളർത്ത് മൃഗങ്ങളെ കൂടുതൽ കംഫോർട്ടബിളാക്കുന്നു. 

4. യാത്ര ചെയ്യുന്ന സമയത്ത് വളർത്ത് മൃഗങ്ങൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. ഭക്ഷണം, കളിപ്പാട്ടങ്ങൾ, കോളറുകൾ, ലീഷുകൾ, ഹാർനെസ്, ഫസ്റ്റ് എയിഡ് കിറ്റുകൾ എന്നിവ കൈയിൽ കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്.

5. ദൂര യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ മൃഗ ഡോക്ടറെ സന്ദർശിച്ച് വളർത്തുമൃഗത്തിന്റെ വാക്സിനേഷൻ കാലികമാണെന്ന് ഉറപ്പ് വരുത്തണം. 

6. വളർത്ത് മൃഗങ്ങളുടെ മെഡിക്കൽ രേഖകൾ യാത്ര ചെയ്യുമ്പോൾ കൈവശം സൂക്ഷിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുമായി ബന്ധപ്പെടാനുള്ള നമ്പറുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.

7. നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലത്തോ അതിനടുത്തോ മൃഗ ഡോക്ടർ ഉണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. യാത്ര ചെയ്യുമ്പോൾ അത്യാവശ്യ ഘട്ടങ്ങൾ വന്നാൽ ഇത് ഉപകരിക്കും. 

8. നീണ്ട മുടിയുള്ള വളർത്ത് മൃഗങ്ങളാണെങ്കിൽ അത് വെട്ടികുറയ്ക്കുന്നത് നല്ലതായിരിക്കും. വേനൽക്കാലത്ത് യാത്ര ചെയ്യുമ്പോൾ അവയുടെ രോമങ്ങൾ വൃത്തിയായിരിക്കാനും ചൂട് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

വളർത്ത് നായകൾക്ക് കൊടുക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ ഇതാണ്

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്