വളർത്ത് മൃഗത്തിന്റെ ശരീരം പെട്ടെന്ന് ചൂടാകുന്നുണ്ടോ? എങ്കിൽ ഇതാണ് കാരണം  

Published : Apr 18, 2025, 11:57 AM IST
വളർത്ത് മൃഗത്തിന്റെ ശരീരം പെട്ടെന്ന് ചൂടാകുന്നുണ്ടോ? എങ്കിൽ ഇതാണ് കാരണം  

Synopsis

കാലാവസ്ഥ നിയന്ത്രിക്കാൻ നമുക്ക് സാധിക്കില്ലെങ്കിലും വളർത്ത് മൃഗങ്ങളെ ചൂടിൽ നിന്നും സംരക്ഷിക്കാൻ നമുക്ക് സാധിക്കും. കാഠിന്യമായ ചൂടുകൊണ്ട് ഉണ്ടാകുന്ന നിർജ്ജിലീകരണവും ശരീരം ചൂടാവുന്നതും ഇല്ലാതാക്കാൻ വേണ്ട മുൻകരുതലുകൾ ഇതാണ്

വേനൽക്കാലമായതോടെ നിങ്ങളുടെ ഓമന മൃഗങ്ങളിൽ നിർജ്ജിലീകരണവും ശരീരത്തിൽ അമിതമായ ചൂടും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കാലാവസ്ഥ നിയന്ത്രിക്കാൻ നമുക്ക് സാധിക്കില്ലെങ്കിലും വളർത്ത് മൃഗങ്ങളെ ചൂടിൽ നിന്നും സംരക്ഷിക്കാൻ നമുക്ക് സാധിക്കും. കാഠിന്യമായ ചൂടുകൊണ്ട് ഉണ്ടാകുന്ന നിർജ്ജിലീകരണവും ശരീരം ചൂടാവുന്നതും ഇല്ലാതാക്കാൻ വേണ്ട മുൻകരുതലുകൾ ഇതാണ്. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.

എങ്ങനെയാണ് മൃഗങ്ങളുടെ ശരീരത്തിൽ ചൂട് ഉണ്ടാകുന്നത്? 

അമിതമായ ചൂട് കാരണം സാധാരണയിൽ നിന്നും കൂടുതലായി മൃഗങ്ങളുടെ ശരീരത്തിൽ ചൂട് വർധിക്കുകയും തണുപ്പിക്കാൻ കഴിയാതാവുകയും ചെയ്യുന്നു. ചൂട് കൂടുതലുള്ള സമയങ്ങളിൽ കാറിലിരിക്കുമ്പോൾ, നടക്കുമ്പോൾ, കളിക്കുന്ന സമയങ്ങളിലൊക്കെയാണ് മൃഗങ്ങളുടെ ശരീരത്തിൽ ചൂട് കൂടുന്നത്. മനുഷ്യരെപ്പോലെ മൃഗങ്ങൾ വിയർക്കാറില്ല. അതിനാൽ തന്നെ അവയുടെ ശരീരത്തിൽ ചൂട് കൂടുന്നു. 

നായകളിൽ ചൂട് കൂടുമ്പോഴുള്ള ലക്ഷണങ്ങൾ  

1. കഠിനമായ ശ്വാസംമുട്ടൽ

2. ക്ഷീണം 

3. അമിതമായ ഉമിനീർ 

4. വേഗത്തിലുള്ള ഹൃദയമിടിപ്പ് 

5. വിശപ്പ് കുറയുക

6. ഛർദ്ദി 

പൂച്ചകളിൽ ചൂട് കൂടുമ്പോഴുള്ള ലക്ഷണങ്ങൾ 

1. ശ്വാസംമുട്ടൽ

2. വിയർക്കുന്ന പാദങ്ങൾ

3. വിശപ്പില്ലായ്മ

4. അസ്വസ്ഥത 

5. അമിതമായ ഉമിനീർ 

6. ഛർദ്ദി 

മൃഗങ്ങളിൽ അമിതമായി ചൂടുണ്ടായാൽ എന്താണ് ചെയ്യേണ്ടത്?

1. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ വൈദ്യസഹായം തേടണം.

2. ഡോക്ടർ എത്തുന്നതുവരെ വളർത്ത് മൃഗങ്ങളെ കൂടുതൽ ചൂടേൽക്കാത്ത തണലോ തണുപ്പോ ഉള്ള സ്ഥലത്തേക്ക് കൊണ്ട് പോകണം. 

3. തണുത്ത വെള്ളം കുടിക്കാൻ കൊടുക്കാം. അതേസമയം ഐസിട്ട വെള്ളം കൊടുക്കാൻ പാടില്ല. ഓരോ 15 മിനിറ്റിലും അവയുടെ ശരീരത്തിന്റെ താപനില നിരീക്ഷിക്കണം. 

വളർത്ത് മൃഗങ്ങളോടൊപ്പം യാത്ര ചെയ്യാറുണ്ടോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്