ആമകൾ മുതൽ തിമിംഗലം വരെ; 50 വർഷത്തോളം ഇവർ ഇങ്ങനെ ജീവിക്കും

Published : Aug 29, 2025, 04:52 PM IST
Tortoise

Synopsis

ചില മൃഗങ്ങളുടെ ജീവായുസ്സ് വളരെ കൂടുതലാണ്. വർഷങ്ങളോളം ഇവർക്ക് ജീവിക്കാൻ സാധിക്കും. നിരവധി പ്രതിസന്ധികളും, മാറിവരുന്ന ചുറ്റുപാടുകളിലൂടെയുമാണ് ഇവർ അതിജീവിക്കുന്നത്.

ചിത്രശലഭങ്ങൾ, ചെറിയ മീനുകൾ തുടങ്ങിയ ജീവികൾ മാസങ്ങളോ ദിവസങ്ങളോ മാത്രമേ ജീവിക്കുകയുള്ളൂ. ചില മൃഗങ്ങളുടെ ജീവായുസ്സ് വളരെ കൂടുതലാണ്. വർഷങ്ങളോളം ഇവർക്ക് ജീവിക്കാൻ സാധിക്കും. നിരവധി പ്രതിസന്ധികളും, മാറിവരുന്ന ചുറ്റുപാടുകളിലൂടെയുമാണ് ഇവർ അതിജീവിക്കുന്നത്. ഈ ജീവികൾ 50 വർഷത്തോളം ജീവിക്കും. അവ ഏതൊക്കെയാണെന്ന് അറിയാം.

ആഫ്രിക്കൻ ബുഷ് ആന

കരയിലെ ഏറ്റവും വലിയ മൃഗം മാത്രമല്ല കൂടുതൽ കാലം ജീവിക്കുന്ന മൃഗം കൂടെയാണ് ആഫ്രിക്കൻ ബുഷ് ആനകൾ. ഏതാണ്ട് 50 വർഷത്തോളം ഇവയ്ക്ക് ഇത്തരത്തിൽ ജീവിക്കാൻ സാധിക്കും. ഓർമ്മ ശക്തി കൂടുതലായതിനാൽ തന്നെ ഭക്ഷണവും വെള്ളവും ലഭിക്കുന്ന സ്ഥലങ്ങൾ തിരിച്ചറിയാനും പോകാനും ഇവയ്ക്ക് എളുപ്പത്തിൽ സാധിക്കുന്നു.

ഹിപ്പോപൊട്ടാമസ്

കാടുകളിൽ 50 വർഷത്തോളം ജീവിക്കാൻ ഹിപ്പോകൾക്ക് സാധിക്കും. തണുപ്പ് ലഭിക്കുന്നതിന് വേണ്ടി നദി, കായൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ അധികവും സമയം ചിലവഴിക്കുന്നത്. പൂർണ വളർച്ച എത്തിക്കഴിഞ്ഞാൽ വേട്ടക്കാരെ ഇവയ്ക്ക് ഭയക്കേണ്ടി വരുന്നില്ല. അതിനാൽ തന്നെ ഏറെകാലം ജീവിക്കാൻ ഹിപ്പോകൾക്ക് സാധിക്കുന്നു.

ആമ

ദീർഘകാലം ജീവിക്കുന്നവരാണ് ആമകൾ. ഭീമൻ ആമകൾ 100 വർഷത്തിലധികം ജീവിക്കാറുണ്ട്. വേഗത കുറഞ്ഞ യാത്രകളും, ഇല ഭക്ഷണങ്ങളും, കട്ടിയുള്ള തോടുമാണ് ദീർഘകാലം ജീവിക്കാൻ ആമകളെ സഹായിക്കുന്നത്.

നൈൽ മുതല

കരുത്തുറ്റവരാണ് നൈൽ മുതലകൾ. 50 വർഷത്തോളം ജീവിക്കാൻ ഇവയ്ക്ക് സാധിക്കും. ചിലർ 70 വർഷംവരെയും ജീവിക്കാറുണ്ട്. ശക്തികൂടിയ ശരീരഘടന ആയതിനാൽ എത്ര ദിവസം വരെയും ഭക്ഷണം കഴിക്കാതെ അതിജീവിക്കാൻ ഈ മുതലകൾക്ക് സാധിക്കും.

ബോഹെഡ് തിമിംഗലം

ഭൂമിയിൽ കൂടുതൽ കാലം ജീവിക്കാൻ സാധിക്കുന്ന ഒന്നാണ് ബോഹെഡ് തിമിംഗലം. ശരീരത്തിലെ കട്ടിയുള്ള കൊഴുപ്പ് ഇവയെ ഏതു തണുപ്പിലും ചൂടാക്കി വയ്ക്കാനും ജീവൻ നിലനിർത്താനും സഹായിക്കുന്നു. ഏതു കഠിന സാഹചര്യത്തിലും ദീർഘകാലം മുന്നോട്ട് ജീവിക്കാൻ സാധിക്കുമെന്നതിന് തെളിവാണ് ഇവരുടെ ജീവിതം.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്