വളർത്തു മൃഗങ്ങളെ പല്ല് തേപ്പിക്കാറില്ലേ? തമാശയല്ല, ഇത് കാര്യമാണ്; അറിഞ്ഞിരിക്കേണ്ടത്

Published : Aug 28, 2025, 05:31 PM IST
Cat

Synopsis

അവയവങ്ങൾക്ക് തകരാറുകൾ ഇല്ലാതിരുന്നാൽ മാത്രമേ മൃഗങ്ങൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുകയുള്ളൂ. അതുപോലെ തന്നെയാണ് മൃഗങ്ങളുടെ വായയുടെ ആരോഗ്യവും.

മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ ജീവനും ആരോഗ്യവും പ്രാധാന്യം അർഹിക്കുന്നുണ്ട്. അവയവങ്ങൾക്ക് തകരാറുകൾ ഇല്ലാതിരുന്നാൽ മാത്രമേ മൃഗങ്ങൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുകയുള്ളൂ. അതുപോലെ തന്നെയാണ് മൃഗങ്ങളുടെ വായയുടെ ആരോഗ്യവും. വളർത്തുമൃഗങ്ങളെ പല്ല് തേപ്പിക്കാറുണ്ടോ? ഇല്ലെങ്കിൽ ശ്രദ്ധിച്ചോളൂ. പല്ലുതേപ്പിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ദന്തരോഗങ്ങൾ തടയാം

എന്നും ബ്രഷ് ചെയ്യിക്കുന്നത് പല്ല് വൃത്തിയായിരിക്കാനും അണുക്കൾ ഉണ്ടാകുന്നത് തടയാനും സാധിക്കും. വായ്ക്കുള്ളിൽ അണുക്കൾ ഉണ്ടായാൽ പലതരം രോഗങ്ങൾക്ക് ഉണ്ടാവാൻ കാരണമാകുന്നു. വായ വേദന, പല്ലു വേദന, പല്ല് നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്. കൂടാതെ പല്ല് പൊട്ടാൻ തുടങ്ങുകയും വായയ്ക്ക് ഗുരുതരമായി വീക്കം സംഭവിക്കുകയും ചെയ്യാം.

2. വായ്‌നാറ്റം മാറ്റാൻ സഹായിക്കുന്നു

വായ്‌നാറ്റം അസുഖകരമാണെന്ന് മാത്രമല്ല, അത് നിങ്ങളുടെ വളർത്തുമൃഗത്തിന്റെ വായിലെ അണുബാധയുടെയോ ദോഷകരമായ ബാക്ടീരിയ ഉണ്ടാകുന്നതിന്റെയോ ലക്ഷണങ്ങൾ ആവാം. എന്നും ബ്രഷ് ചെയ്യുന്നത് വായിലെ ദുർഗന്ധം അകറ്റാനും ദന്താരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

3. ആരോഗ്യ പ്രശ്നങ്ങൾ

അണുബാധകൾ വായയ്ക്ക് പുറത്തേക്കും പടരാൻ സാധ്യത കൂടുതലാണ്. വായിൽ നിന്നുള്ള ബാക്ടീരിയകൾ രക്തപ്രവാഹത്തിലൂടെ സഞ്ചരിച്ച് ഹൃദയം, വൃക്ക, കരൾ തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു.

4. ആരോഗ്യം

നിങ്ങളുടെ വളർത്തുമൃഗത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് എന്നും ബ്രഷ് ചെയ്യുന്നത് ഒരു ശീലമാക്കാം. പല്ല് വൃത്തിയാക്കി വയ്ക്കുന്നതിലൂടെ വായയുടെ ആരോഗ്യം മെച്ചപ്പെടുത്താനും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ എളുപ്പം തിരിച്ചറിയാനും സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്