ഒരു ദിവസം എത്രനേരം വരെയും ഉറങ്ങും, വേട്ടയാടാൻ ഊർജ്ജം സംഭരിക്കും; ഇതാണ് ഇവരുടെ പ്രത്യേകത

Published : Aug 03, 2025, 04:25 PM ISTUpdated : Aug 03, 2025, 04:28 PM IST
Python

Synopsis

ഒരു ദിവസം 20 മണിക്കൂറിനടുത്ത് പെരുമ്പാമ്പ് ഉറങ്ങാറുണ്ട്. അവയുടെ ഉറക്കത്തിന്റെ ദൈർഖ്യം പെരുമ്പാമ്പിന്റെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉറങ്ങാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. ഉറങ്ങുന്നത് ഒരു തൊഴിലായി ലഭിച്ചാൽ ഒട്ടുമിക്ക ആളുകളും ഈ ജോലിയെ തെരഞ്ഞെടുക്കുകയുള്ളു. മനുഷ്യരെപ്പോലെ തന്നെ ചില മൃഗങ്ങളും ഇത്തരത്തിൽ ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു ദിവസത്തിന്റെ പകുതിയിൽ കൂടുതൽ നേരവും ഈ മൃഗങ്ങൾ ഉറങ്ങി തീർക്കുന്നു. അവർ ആരൊക്കെയാണെന്ന് പരിചയപ്പെടാം.

പെരുമ്പാമ്പ്

ഒരു ദിവസം 20 മണിക്കൂറിനടുത്ത് പെരുമ്പാമ്പ് ഉറങ്ങാറുണ്ട്. അവയുടെ ഉറക്കത്തിന്റെ ദൈർഖ്യം പെരുമ്പാമ്പിന്റെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിനിടയിലുള്ള ദീർഘമായ ഇത്തരം ഇടവേളകൾ ഊർജ്ജം ലഭിക്കാനും സഹായിക്കുകായും ഇതിലൂടെ ഇരയെ പിടികൂടുന്നത് എളുപ്പമാകുകയും ചെയ്യുന്നു.

സിംഹം

ഒരു ദിവസത്തിന്റെ പകുതിയിൽ കൂടുതലും ഉറങ്ങാനാണ് സിംഹങ്ങൾ ചിലവഴിക്കുന്നത്. 18 മുതൽ 20 മണിക്കൂർ വരെ സിംഹങ്ങൾ ഉറങ്ങാറുണ്ട്. ഈ സമയത്താണ് അവ ഇരയെ വേട്ടയാടാനുള്ള ഊർജ്ജം സംഭരിക്കുന്നത്.

അണ്ണാൻ

മരങ്ങളിൽ എപ്പോഴും സജീവമായി കാണപ്പെടുന്ന ജീവിയാണ് അണ്ണാൻ. എന്നാൽ ഇത് ദിവസവും 15 മണിക്കൂറോളം ഉറങ്ങുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഉറക്കത്തിന്റെ സമയത്തിൽ മാറ്റങ്ങൾ വരാറുണ്ട്.

സ്ലോത്ത്

അലസമായി ഉറങ്ങുന്നതിന് പേരുകേട്ട മൃഗമാണ് സ്ലോത്ത്. ദിവസവും 15 മുതൽ 20 മണിക്കൂർ വരെ ഇവ ഉറങ്ങുന്നു. മെറ്റാബോളിസത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആക്കുന്നതിനും വേട്ടക്കാരെ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇവ ദീർഘനേരം ഇത്തരത്തിൽ ഉറങ്ങുന്നത്.

ബ്രൗൺ ബാറ്റ്

ബ്രൗൺ ബാറ്റ് ദിവസവും 20 മണിക്കൂർ വരെ ഉറങ്ങുന്നു. പകൽ മുഴുവൻ ഉറങ്ങി കിടക്കുകയും അലസമായി നടക്കുകയും ചെയ്തതിന് ശേഷം രാത്രി കാലങ്ങളിൽ പൂർണമായി സജീവമാകുന്നു. കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് ഇവ ഉറങ്ങാറുള്ളത്.

ഔൾ മങ്കി

പകൽ സമയങ്ങളിലാണ് ഔൾ മങ്കി ഉറങ്ങാറുള്ളത്. പകൽ സമയം മുഴുവനും ഉറങ്ങിയതിന് ശേഷം രാത്രികാലങ്ങളിൽ സജീവമായി നടക്കുന്നു. ഇതിന്റെ വലിയ കണ്ണുകൾക്ക് കാഴ്ചശക്തി കൂടുതലാണ്. അതിനാൽ തന്നെ ഏത് ഇരുട്ടിലും ഇവയ്ക്ക് കണ്ണ് കാണും.

പുള്ളിപ്പുലി

ദിവസവും 18 മണിക്കൂറോളം പുള്ളിപ്പുലി ഉറങ്ങാറുണ്ട്. ഒരു ദിവസത്തിന്റെ പകുതിയിൽ അധികവും ഇവ മരത്തിൽ വിശ്രമിക്കുന്നു. ഈ സമയം വേട്ടയാടുന്നതിന് വേണ്ടി ഊർജ്ജം സംഭരിക്കുകയാണ് ഇവ ചെയ്യാറുള്ളത്.

PREV
Read more Articles on
click me!

Recommended Stories

വളർത്തുമൃഗം ഉറങ്ങുന്നില്ലേ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വീട്ടിൽ എളുപ്പം വളർത്താവുന്ന വർണാഭമായ 6 മത്സ്യങ്ങൾ ഇതാണ്