മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത് നിരവധി രോഗങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

Published : Jun 27, 2025, 05:50 PM IST
Cow

Synopsis

ഭാരക്കുറവ്, മുടന്ത്, മുട്ടയുൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവ് എന്നിവയാണ് കോഴികളിൽ കാണുന്ന രോഗലക്ഷണം. ശ്വാസതടസ്സം, ഉല്പാദനക്കുറവ്, വയറിളക്കം എന്നിവയാണ് പശുക്കളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ.

വളർത്ത് മൃഗങ്ങളെ വീട്ടിലെ ഒരംഗത്തെപോലെയാണ് നമ്മൾ കാണുന്നത്. അവയ്ക്ക് ആവശ്യമായതെന്തും വാങ്ങി കൊടുക്കുക, ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ, ഇഷ്ടപ്പെട്ട സാധനങ്ങൾ, യാത്ര പോകുമ്പോൾ കൂടെ കൂട്ടുക തുടങ്ങിയ മനോഭാവമാണ് വളർത്ത് മൃഗങ്ങളോട് അവരുടെ ഉടമസ്ഥർക്ക് ഉള്ളത്. എന്നാൽ മൃഗങ്ങളെ വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ അവയിൽ നിന്നും പലതരം രോഗങ്ങൾ മനുഷ്യരിലേക്ക് പടരാൻ കാരണമാകുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കൂ.

സാൽമണല്ലോസിസ്

സാൽമണല്ല എന്ന ബാക്റ്റീരിയ മൂലമുണ്ടാകുന്ന രോഗമാണ് സാൽമണല്ലോസിസ്. ഇത് കോഴി, കന്നുകാലികൾ എന്നിവയിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നു. കൂടാതെ ഭക്ഷ്യവിഷബാധ ഉണ്ടാകാനും ഇത് കാരണമാകുന്നു. ഭാരക്കുറവ്, മുടന്ത്, മുട്ടയുൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവ് എന്നിവയാണ് കോഴികളിൽ കാണുന്ന രോഗലക്ഷണം. ശ്വാസതടസ്സം, ഉല്പാദനക്കുറവ്, വയറിളക്കം എന്നിവയാണ് പശുക്കളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ. രോഗം ബാധിച്ച മൃഗത്തിന്റെ ഇറച്ചിയോ പാലോ ശരിയായ രീതിയിൽ വേവിക്കാതെ കഴിച്ചാൽ ഈ രോഗമുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഇത്തരം മൃഗങ്ങളോടുള്ള നേരിട്ടുള്ള സമ്പർക്കവും രോഗത്തിന് കാരണമാകുന്നു.

എലിപ്പനി

എലിയുടെ വിസർജ്യത്തിൽ നിന്നോ, കടിയിലൂടെയോ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നു. കൂടാതെ രോഗം ബാധിച്ച പട്ടി, പശു എന്നിവയുടെ മൂത്രത്തിൽ നിന്നും രോഗം പടരാൻ സാധ്യതയുണ്ട്. മലിനമായ വെള്ളം, വൃത്തിയില്ലാത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഇത്തരം രോഗങ്ങൾ പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കണ്ണ്, മൂക്ക് എന്നിവയിൽ നിന്നും വെള്ളം ഒലിക്കുക, പനി, വയറിളക്കം, വിശപ്പില്ലായ്മ, നിർജ്ജിലീകരണം എന്നിവയാണ് മൃഗങ്ങളിൽ ഉണ്ടാകുന്ന രോഗ ലക്ഷണങ്ങൾ. മനുഷ്യരിൽ കരൾ, വൃക്ക, ഹൃദയം തുടങ്ങിയവയെയാണ് ബാധിക്കുന്നത്.

പേവിഷബാധ

മൃഗങ്ങളെ ബാധിക്കുന്ന രോഗമാണ് പേവിഷബാധ. രോഗമുള്ള മൃഗം മനുഷ്യരുമായി സമ്പർക്കം ഉണ്ടാവുകയോ, കടിക്കുകയോ, മാന്തുകയോ, നക്കുകയോ ചെയ്താൽ രോഗം പടരുന്നു. ഇങ്ങനെയാണ് മനുഷ്യരിലും പേവിഷബാധ ഉണ്ടാകുന്നത്. അതേസമയം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പടരില്ല. നാടിവ്യൂഹത്തിനെയും തലച്ചോറിനെയും ബാധിക്കുന്നതിനാൽ മരണം വരെ സംഭവിക്കാൻ ഇത് കാരണമാകുന്നു. അതിനാൽ തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് വളരെ പ്രധാനമാണ്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്