
മഴക്കാലം എത്തിയാൽ പിന്നെ വീട് വൃത്തിയാക്കാനേ സമയം ഉണ്ടാവു. പ്രത്യേകിച്ചും വളർത്ത് മൃഗങ്ങൾ ഉള്ള വീടാണെങ്കിൽ പറയേണ്ടതില്ല. എപ്പോഴും അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ എങ്ങനെയെങ്കിലും വൃത്തിയാക്കിയത് കൊണ്ട് കാര്യമില്ല. അണുക്കൾ നിലനിൽക്കാത്ത വിധത്തിലാവണം വീട് വൃത്തിയാക്കേണ്ടത്. മഴക്കാലത്ത് വീട് വൃത്തിയാക്കി സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
വീടിന്റെ മുൻഭാഗത്തായി ഈർപ്പത്തെ വലിച്ചെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള മാറ്റുകൾ ഇടുന്നത് നല്ലതായിരിക്കും. അത് കഴിഞ്ഞ് ഒരു മാറ്റുകൂടേ ഇട്ടാൽ വീടിനുള്ളിലേക്ക് അഴുക്ക് എത്തുകയില്ല.
2. ക്ലീനറുകൾ ഉപയോഗിക്കുമ്പോൾ
എല്ലാ ക്ലീനറുകളും വളർത്ത് മൃഗങ്ങൾക്ക് നല്ലതാകണമെന്നില്ല. ഒട്ടുമിക്ക ക്ലീനറുകളിലും രാസവസ്തുക്കൾ ചേർന്നിട്ടുണ്ടാകാം. അതിനാൽ തന്നെ ഇത്തരം സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം.
3. വീടിനുള്ളിലെ വായു സഞ്ചാരം
ഈർപ്പം ഉണ്ടാകുന്ന സമയങ്ങളിൽ വാതിലുകളും ജനാലകളും എപ്പോഴും അടച്ചിട്ടാൽ നല്ല വായുസഞ്ചാരം ഉണ്ടാകണമെന്നില്ല. ഇത് വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ വീടിനുള്ളിൽ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് വായുവിനെ പുറന്തള്ളാൻ സഹായിക്കുന്നു.
4. മൃഗങ്ങളുടെ കിടക്ക
വളർത്ത് മൃഗങ്ങൾ ഉപയോഗിക്കുന്ന കിടക്കയിൽ ഈർപ്പം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അണുക്കൾ പെരുകാനും ചർമ്മാരോഗ്യത്തെയും ബാധിക്കുന്നു. അതിനാൽ തന്നെ ഈർപ്പം വലിച്ചെടുക്കാത്ത കവറുകൾ ഉപയോഗിക്കാം. ഇടയ്ക്കിടെ കിടക്ക വൃത്തിയാക്കാനും മറക്കരുത്. കഴുകിയതിന് ശേഷം നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഉണ്ടാക്കാനും ശ്രദ്ധിക്കണം.
5. ഇവ വൃത്തിയാക്കാം
നിലം മാത്രമല്ല മൃഗങ്ങൾ കഴിക്കുന്ന പാത്രം, കളിപ്പാട്ടങ്ങൾ തുടങ്ങിയവയെല്ലാം വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ അഴുക്കും അണുക്കളും പറ്റിയിരിക്കാൻ സാധ്യതയുണ്ട്.