
കാലാവസ്ഥയ്ക്ക് അനുസരിച്ച് മൃഗങ്ങൾക്ക് പരിചരണം നൽകേണ്ടതുണ്ട്. പ്രത്യേകിച്ചും തണുപ്പ് കാലങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് ചൂട് ആവശ്യമാണ്. തണുപ്പ് സമയത്ത് വളർത്തുമൃഗങ്ങളെ പരിചരിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
തണുപ്പുകാലത്ത് മൃഗങ്ങൾക്ക് ശരീരത്തിൽ ചൂട് നിലനിർത്താൻ ഊർജ്ജം ആവശ്യമാണ്. അതിനാൽ തന്നെ കൃത്യമായ ഭക്ഷണക്രമീകരണം ഉണ്ടായിരിക്കണം. നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ ശരിയായ അളവിൽ വളർത്തുമൃഗങ്ങൾക്ക് നൽകാൻ ശ്രദ്ധിക്കണം. ഇത് അവയുടെ പ്രതിരോധം കൂട്ടാൻ സഹായിക്കുന്നു.
തണുപ്പുകാലങ്ങളിൽ വളർത്തുമൃഗങ്ങളെ പുറത്ത് കൊണ്ടുപോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാല്പാദങ്ങളിൽ പറ്റിയിരിക്കുന്ന അഴുക്കിനേയും അണുക്കളേയും വൃത്തിയാക്കാൻ മറക്കരുത്. സാധ്യമെങ്കിൽ മൃഗങ്ങളെ പെറ്റ് ബൂട്ടീസ് അണിയിക്കാം.
3. സമയക്രമീകരണം
തണുപ്പുകാലങ്ങളിൽ വളർത്തുമൃഗങ്ങളെ പുറത്തിറക്കുന്നതിന് സമയ ക്രമീകരണം ഉണ്ടായിരിക്കണം. എപ്പോഴും പുറത്തിറക്കുന്നത് ഒഴിവാക്കാം.
4. ഇൻഡോർ പ്ലേ ഏരിയ
വീടിനുള്ളിൽ തന്നെ വളർത്തുമൃഗങ്ങൾക്ക് പ്ലേ ഏരിയ ഒരുക്കുന്നത് നല്ലതായിരിക്കും. ഇത് അവയ്ക്ക് കൂടുതൽ മനസിക ഉല്ലാസം ലഭിക്കാൻ സഹായിക്കുന്നു.
5. രോഗ ലക്ഷണങ്ങൾ
എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ വളർത്തുമൃഗങ്ങളിൽ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കണം. വൈകുന്നതിന് അനുസരിച്ച് ആരോഗ്യം വഷളാവാൻ സാധ്യതയുണ്ട്.
6. സംരക്ഷണവും സ്നേഹവും നൽകാം
തണുപ്പുകാലങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നു. പ്രത്യേകിച്ചും ഈ സമയങ്ങളിൽ വീടിന് പുറത്തേയ്ക്ക് വളർത്തുമൃഗങ്ങളെ ഇറക്കാറില്ല. അതിനാൽ തന്നെ അവയ്ക്ക് നല്ല രീതിയിലുള്ള സ്നേഹവും സംരക്ഷണവും വീടിനുള്ളിൽ ഒരുക്കേണ്ടതുണ്ട്.