എപ്പോഴും വീടിനുള്ളിലാവും ഓമന മൃഗങ്ങൾ ഉണ്ടാവുക. ഇവർ പുറത്തിറങ്ങുന്നതുകൊണ്ട് തന്നെ അഴുക്കും അണുക്കളും ശരീരത്തിൽ പറ്റിയിരിക്കാൻ സാധ്യത കൂടുതലാണ്.
വീട്ടിൽ മൃഗങ്ങളെ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും നമുക്ക് സന്തോഷം ലഭിക്കുന്ന കാര്യമാണ്. എപ്പോഴും വീടിനുള്ളിലാവും ഓമന മൃഗങ്ങൾ ഉണ്ടാവുക. ഇവർ പുറത്തിറങ്ങുന്നതുകൊണ്ട് തന്നെ അഴുക്കും അണുക്കളും ശരീരത്തിൽ പറ്റിയിരിക്കാൻ സാധ്യത കൂടുതലാണ്. ഇത് വീടിനുള്ളിൽ പടരാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു. വീടിനുള്ളിലെ വളർത്തുമൃഗങ്ങളുടെ ദുർഗന്ധം അകറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
1.ഗ്രൂമിംഗ് ചെയ്യണം
വളർത്തുമൃഗത്തിന്റെ ദുർഗന്ധം അകറ്റാൻ ഇടയ്ക്കിടെ കുളിപ്പിക്കുവാനും ഗ്രൂമിംഗ് ചെയ്യിക്കാനും ശ്രദ്ധിക്കണം. ഇത് വളർത്തുമൃഗത്തെ എപ്പോഴും വൃത്തിയായിരിക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവുകയുമില്ല.
2. വളർത്തുമൃഗത്തിന്റെ മുറിവുകൾ
വളർത്തുമൃഗത്തിന്റെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള മുറിവുകൾ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. ഇത് വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവാനും അണുക്കൾ പടരാനും കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
3. വളർത്തുമൃഗം ഉപയോഗിക്കുന്ന വസ്തുക്കൾ
വളർത്തുമൃഗം ഉപയോഗിക്കുന്ന സാധനങ്ങൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇവയിൽ അഴുക്കും അണുക്കളും ധാരാളം ഉണ്ടാവാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ഭക്ഷണം കഴിക്കുന്ന പാത്രം, കിടക്ക എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കാം.
4. വളർത്തുമൃഗം കിടക്കുന്ന സ്ഥലങ്ങൾ
വളർത്തുമൃഗം കിടക്കുന്ന സ്ഥലങ്ങളിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇടയ്ക്കിടെ വൃത്തിയാക്കാൻ മറക്കരുത്. വെള്ളത്തിൽ വിനാഗിരി ചേർത്ത് കഴുകുന്നത് അണുക്കളെയും ദുർഗന്ധവും അകറ്റാൻ സഹായിക്കുന്നു.
5. ബേക്കിംഗ് സോഡ ഉപയോഗിക്കാം
ദുർഗന്ധത്തെ അകറ്റാൻ ബേക്കിംഗ് സോഡ ഉപയോഗിച്ച് വീട് വൃത്തിയാക്കാം. കറയുള്ള ഭാഗങ്ങളും ബേക്കിംഗ് സോഡ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.


