
വീട്ടിൽ മൃഗങ്ങളെ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും നമുക്ക് സന്തോഷം ലഭിക്കുന്ന കാര്യമാണ്. എന്നാൽ വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മൃഗങ്ങളെ വളർത്തുമ്പോൾ എപ്പോഴും ഉണ്ടാകുന്ന പ്രശ്നമാണ് ദുർഗന്ധം. വീട്ടിലെ ദുർഗന്ധം അകറ്റാൻ ഇങ്ങനെ ചെയ്താൽ മതി.
വീട് ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വളർത്തുമൃഗത്തിന്റെ കിടക്ക, കഴിക്കുന്ന പാത്രം, കളിപ്പാട്ടങ്ങൾ എന്നിവ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം. ദിവസവും വീട് വൃത്തിയാക്കുന്നത് ദുർഗന്ധത്തെ തടയുന്നു.
ബേക്കിംഗ് സോഡ ഉപയോഗിച്ച് വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ സാധിക്കും. കാർപെറ്റ്, കിടക്ക, സോഫ തുടങ്ങിയവ വൃത്തിയാക്കുമ്പോൾ ബേക്കിംഗ് സോഡ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ബേക്കിംഗ് സോഡ വിതറിയതിന് ശേഷം അരമണിക്കൂർ അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം നന്നായി വൃത്തിയാക്കിയാൽ മതി.
3. വിനാഗിരി
വിനാഗിരിയിലെ അസിഡിറ്റി ദുർഗന്ധത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു. വിനാഗിരി വെള്ളത്തിൽ കലർത്തിയതിന് ശേഷം ഇത് ഉപയോഗിച്ച് വീട് വൃത്തിയാക്കിയാൽ മതി. ദുർഗന്ധം എളുപ്പം അകറ്റാൻ സാധിക്കും.
4. സുഗന്ധതൈലങ്ങൾ
സുഗന്ധതൈലങ്ങൾ ഉപയോഗിച്ചും ദുർഗന്ധത്തെ അകറ്റാൻ സാധിക്കും. ലാവണ്ടറിന്റെ സുഗന്ധതൈലം ഉപയോഗിക്കാം. ഇത് മൃഗങ്ങൾക്ക് ദോഷമുണ്ടാക്കുന്നില്ല. അതേസമയം യൂക്കാലിപ്റ്റസ്, സിട്രസ് ഓയിൽ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് മൃഗങ്ങൾക്ക് നല്ലതല്ല. സുഗന്ധതൈലങ്ങൾ ഉപയോഗിച്ച് വീട് വൃത്തിയാക്കുമ്പോൾ ജനാലകളും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം.