വീട്ടിൽ പക്ഷികളെ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങൾ ഇതാണ്

Published : Oct 09, 2025, 12:18 PM IST
pet-bird

Synopsis

നായ, പൂച്ച, പക്ഷികൾ തുടങ്ങിയവയെല്ലാം വീട്ടിൽ വളർത്താറുണ്ട്. ഓരോന്നിനും വ്യത്യസ്തമായ പരിപാലനമാണ് ആവശ്യം. എന്നാൽ വീട്ടിൽ പക്ഷികളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

മൃഗങ്ങളെ വീട്ടിൽ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങളാണ്. നായ, പൂച്ച, പക്ഷികൾ തുടങ്ങിയവയെല്ലാം വീട്ടിൽ വളർത്താറുണ്ട്. ഓരോന്നിനും വ്യത്യസ്തമായ പരിപാലനമാണ് ആവശ്യം. വീട്ടിൽ പക്ഷികളെ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

അപകടകാരികളായ വസ്തുക്കൾ

പക്ഷികൾക്ക് സുരക്ഷിതമല്ലാത്ത വസ്തുക്കൾ വീടിനുള്ളിൽ ഉണ്ടെങ്കിൽ അവ മാറ്റി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തുറന്നിട്ട ജനാലകൾ, കറങ്ങുന്ന ഫാൻ എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ശക്തമായ ഗന്ധം, സ്പ്രേ തുടങ്ങിയവയും പക്ഷികൾക്ക് പറ്റാത്ത കാര്യങ്ങളാണ്. ചെറിയ കോയിനുകൾ, ബട്ടൺ തുടങ്ങിയ സാധനങ്ങൾ വായിലിടാനും സാധ്യതയുണ്ട്. വീട്ടിൽ പക്ഷികളെ വളർത്തുമ്പോൾ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

സുരക്ഷയൊരുക്കാം

എപ്പോഴും സജീവമായി നടക്കുന്ന പക്ഷിയാണ് തത്ത. അതിനാൽ തന്നെ തത്തയെ വളർത്തുമ്പോൾ ഇവയ്ക്ക് വീടിനുള്ളിൽ സുരക്ഷിതത്വം ഒരുക്കേണ്ടതും വളരെ പ്രധാനമാണ്. കളിപ്പാട്ടങ്ങൾ വാങ്ങുമ്പോഴും ശ്രദ്ധിക്കണം. ഇത്തരം സാധനങ്ങളിൽ വിഷവസ്തുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പക്ഷികൾക്ക് ദോഷമുണ്ടാക്കുന്നു. അതേസമയം കൂട് ശക്തി ഉള്ളതാണെന്നും, അത് വെയ്ക്കുന്ന സ്ഥലത്ത് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്.

തുറന്ന് വിടുമ്പോൾ ശ്രദ്ധിക്കാം

പക്ഷികളെ വീടിനുള്ളിൽ തുറന്നുവിടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജനാലകളും വാതിലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഫാനുകൾ ഓഫ് ചെയ്യുകയും കണ്ണാടി മൂടിവയ്ക്കുകയും ചെയ്യേണ്ടതുണ്ട്. അതേസമയം ശക്തമായ ഗന്ധമുള്ള റൂം ഫ്രഷ്നറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് പക്ഷിയുടെ ശ്വാസകോശത്തിന് തകരാറുകൾ സംഭവിക്കാൻ കാരണമാകുന്നു.

ശ്രദ്ധിക്കാം

ഇവ വളരുന്നതിന് അനുസരിച്ച് ആവശ്യങ്ങളും പരിപാലനവും കൂടുന്നു. പഴയ സാധനങ്ങൾ മാറ്റി പുതിയത് വാങ്ങിക്കുക. കൂട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാനും മറക്കരുത്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്