വളർത്തുപൂച്ച നിങ്ങളോടൊപ്പം കിടക്കുന്നതിന്റെ 5 കാരണങ്ങൾ ഇതാണ്

Published : Nov 20, 2025, 05:28 PM IST
pet-cat

Synopsis

സ്നേഹവും വാത്സല്യവും കൂടുതൽ ലഭിക്കുന്നിടത്താണ് പൂച്ചകൾ എപ്പോഴും വരുന്നത്. അവ നിങ്ങൾക്കൊപ്പം ഉറങ്ങുന്നുണ്ടെങ്കിൽ അതിനു കാരണം ഇതാണ്.

ഉറക്കത്തിന്റെ ആശാന്മാരാണ് പൂച്ചകൾ. പുതപ്പിൽ, ജനാലയോട് ചേർന്ന്, കാർഡ്ബോർഡ് ബോക്സ് തുടങ്ങി ചൂട് കിട്ടുന്ന സ്ഥലങ്ങളിലെല്ലാം പൂച്ചകൾ ചുരുണ്ട് കൂടാറുണ്ട്. എന്നാൽ ചില പൂച്ചകൾ അങ്ങനെ അല്ല. അവർ സ്വന്തം ഉടമസ്ഥർക്കൊപ്പം മാത്രേ ഉറങ്ങാറുള്ളു. അവയ്ക്ക് ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുമെന്നും തങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് തോന്നുന്നവരോട് മാത്രമേ പൂച്ചകൾ ഈ അടുപ്പം കാണിക്കാറുള്ളൂ. മറ്റുചില കാരണങ്ങൾ ഇതാണ്.

സുഗന്ധ ഗ്രന്ഥി

പൂച്ചകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന മാർഗ്ഗമാണ് ഗന്ധം. പൂച്ചകളുടെ കവിളിലും താടിയിലും സുഗന്ധ ഗ്രന്ഥികളുണ്ട്. അവ നിങ്ങളുടെ അടുത്ത് വന്ന് കവിൾകൊണ്ട്‌ ഉരസുമ്പോൾ ഫെറോമോണിനെ പുറത്തുവിടുന്നു. ഇത് നിങ്ങളോടുള്ള പൂച്ചയുടെ അടുപ്പം കൂട്ടുന്നു.

ചൂട് ലഭിക്കുന്നതുകൊണ്ട്

പൂച്ചകൾക്ക് എപ്പോഴും ചൂടാണ് ആവശ്യം. മനുഷ്യരെക്കാളും പൂച്ചകൾക്ക് ചൂട് ആവശ്യമുണ്ട്. അതിനാൽ തന്നെ ചൂട് ലഭിക്കുന്നുണ്ടെങ്കിൽ അവ നിങ്ങളുടെ അടുത്ത് തന്നെ എപ്പോഴും ഉണ്ടാകും. ഇത് പൂച്ചകൾക്ക് നല്ല ഉറക്കം ലഭിക്കാനും ഊർജ്ജം സംഭരിക്കാനും സഹായിക്കുന്നു.

സംരക്ഷണം കിട്ടുന്നതുകൊണ്ട്

ഉറക്കപ്രിയരാണ് പൂച്ചകൾ. അതിനാൽ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രമേ അവയ്ക്ക് ഉറങ്ങാൻ സാധിക്കുകയുള്ളു. നിങ്ങൾക്കൊപ്പം അവർ സുരക്ഷിതരാണെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണ് പൂച്ചകൾ അടുത്തുവന്നു കിടക്കുന്നത്.

വൈകാരിക ബന്ധം

ഉടമസ്ഥർക്കൊപ്പം വളർത്തുപൂച്ച ഉറങ്ങുന്നത് നിങ്ങൾക്കിടയിലുള്ള വൈകാരിക ബന്ധം കൂട്ടാൻ സഹായിക്കുന്നു. നിങ്ങളുടെ ശബ്ദം, ചലനങ്ങൾ, ഗന്ധം ഇന്നിവയിലൂടെ അവയ്ക്ക് നിങ്ങളോട് കൂടുതൽ അടുപ്പവും സുരക്ഷിതത്വവും ഉണ്ടാകും.

വാത്സല്യം

നല്ല വാത്സല്യം ലഭിക്കുന്നിടത്ത് മാത്രമേ പൂച്ചകൾ അടുപ്പം കാണിക്കാറുള്ളു. നിങ്ങൾ നൽകുന്ന സ്നേഹവും സംരക്ഷണയുമാണ് അവ നിങ്ങൾക്കൊപ്പം ഉറങ്ങുന്നതിന്റെ മറ്റൊരു കാരണം.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്