വളർത്ത് മൃഗത്തെ കൂടെ കിടത്തിക്കോളൂ, പക്ഷേ ഇക്കാര്യങ്ങൾ സൂക്ഷിക്കണം

Published : Jun 22, 2025, 03:47 PM IST
Dog

Synopsis

വീട്ടിൽ ആർക്കെങ്കിലും ശ്വസന സംബന്ധമായ പ്രശ്നങ്ങളോ ചർമ്മ സംവേദനക്ഷമതയോ ഉണ്ടെങ്കിൽ, വളർത്തുമൃഗത്തോടൊപ്പം ഉറങ്ങുന്നത് ഒഴിവാക്കാം

മൃഗങ്ങളെ വളർത്തുന്ന പല രക്ഷിതാക്കൾക്കും അവ വെറും വളർത്തുമൃഗങ്ങൾ മാത്രമല്ല അതിലുപരി കുടുംബത്തിലെ ഒരംഗത്തെപോലെയാണ് കാണുന്നത്. ജന്മദിനങ്ങൾ അവധിക്കാലം തുടങ്ങിയ ആഘോഷങ്ങളിലാണെങ്കിലും കിടക്ക പങ്കിടുന്നതായാലും മൃഗങ്ങൾ വീടുകളിൽ ആഴത്തിലുള്ള വൈകാരിക ഇടം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ നായ്ക്കളെ കൂടെ കിടത്തുന്നത് നല്ലതാണോ. ഒട്ടുമിക്ക വീടുകളിലും ഇങ്ങനെ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.

  1. ഇതൊരു വ്യക്തിപരമായ തീരുമാനം ആണെങ്കിലും നിങ്ങളുടെ നായയുടെ ആരോഗ്യം, ശുചിത്വം , പെരുമാറ്റരീതികൾ എന്നിവയെ ആശ്രയിച്ചാണ് കൂടെ കിടത്താനുള്ള തീരുമാനം എടുക്കേണ്ടത്.

2. നായ്ക്കളെ നന്നായി പരിപാലിക്കുകയും, നന്നായി പെരുമാറുകയും വൈകാരികമായി സുരക്ഷിതരാക്കുകയും ചെയ്യുന്ന വീടുകളിൽ, ഒരുമിച്ച് ഉറങ്ങുന്നത് മനുഷ്യ-മൃഗ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നല്ല മാർഗമാണ്.

3. നായയുമായി നിങ്ങളുടെ കിടക്ക പങ്കിടുമ്പോൾ വളർത്തുമൃഗത്തിനും മാതാപിതാക്കൾക്കും വൈകാരികമായ ഒരാശ്വാസം ലഭിക്കുന്നു.

4. മൃഗങ്ങളെ വളർത്തുന്നതിൽ പകുതിയോളം മാതാപിതാക്കളും രക്ഷാകർതൃത്വത്തിൽ പൂർണ്ണ സംതൃപ്തരാണ്. കാരണം മൃഗങ്ങളുമായി ഇടപഴകുമ്പോൾ മനുഷ്യരുടെ സമ്മർദ്ദം കുറയുന്നു.

5. നായ്ക്കൾക്കും വൈകാരിക സുരക്ഷ നൽകാൻ സാധിക്കും. കിടക്കയിൽ അവയുടെ സാന്നിധ്യം ഉത്കണ്ഠ കുറയ്ക്കുകയും ആളുകളെ നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

6. അതേസമയം എല്ലാത്തരം നായ്ക്കളെയും കൂടെ കിടത്താൻ സാധിക്കില്ല. നിങ്ങളുടെ നായ ആക്രമണ സ്വഭാവം കാണിക്കുകയോ, അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്താൽ അവയെ പ്രത്യേകം കിടത്താൻ ശ്രദ്ധിക്കണം.

7. ചില നായ്ക്കൾ നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവ ആകാം. അത്തരം സാഹചര്യങ്ങളിലും അവയെ അവരുടേതായ സ്ഥലത്ത് ഉറങ്ങാൻ വിടുന്നതാണ് നല്ലത്.

8. ശുചിത്വത്തിന്റെയും അലർജിയുടെയും പ്രാധാന്യവും നമ്മൾ മനസിലാക്കേണ്ടതുണ്ട്. വീട്ടിൽ ആർക്കെങ്കിലും ശ്വസന സംബന്ധമായ പ്രശ്നങ്ങളോ ചർമ്മ സംവേദനക്ഷമതയോ ഉണ്ടെങ്കിൽ, വളർത്തുമൃഗത്തോടൊപ്പം ഉറങ്ങുന്നത് ഒഴിവാക്കാം.

9. നായ്ക്കളെ കൂടെ കിടത്താൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ വളർത്തുമൃഗത്തിന് ഉറങ്ങാൻ സുരക്ഷിതവും, സ്ഥിരതയുള്ളതും, സുഖപ്രദവുമായ ഒരു സ്ഥലം ഉറപ്പാക്കുക എന്നതാണ്. ഓരോ വീടും വ്യത്യസ്തമാണ്. നിങ്ങളുടെ നായയുടെ വൈകാരിക ആവശ്യങ്ങളെയും നിങ്ങളുടെ സ്വന്തം ആരോഗ്യത്തിനും വിശ്രമത്തിനും മുൻഗണന നൽകുക എന്നതാണ് പ്രധാനം.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്