9 അടി ഉയരവും 150 കിലോഗ്രാം ഭാരവുമുള്ള പക്ഷി, വേഗതയിലും മുൻപന്തിയിൽ; പക്ഷേ പറക്കില്ല

Published : Jun 22, 2025, 02:39 PM IST
Ostriches

Synopsis

ചിറകുകൾ ഉണ്ടെങ്കിലും, നിലത്തുനിന്ന് ഉയർത്താൻ കഴിയാത്തത്ര വലുപ്പമാണ് അതിനുള്ളത്.

പക്ഷികളെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അവ പറക്കുന്ന ദൃശ്യങ്ങളാണ് നമ്മൾ മനസ്സിൽ സങ്കൽപ്പിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ പക്ഷി തികച്ചും വ്യത്യസ്തമായ ഒന്നാണ് ചെയ്യുന്നത്, കാരണം അത് പറക്കുന്നില്ല. പ്രധാനമായും ആഫ്രിക്കയിൽ കാണപ്പെടുന്ന ഈ ഒട്ടകപ്പക്ഷി വളരെ വലുതും വേഗതയുള്ളതും അത്ഭുതങ്ങൾ നിറഞ്ഞതുമാണ്.

ഒട്ടകപ്പക്ഷികൾക്ക് 9 അടി വരെ ഉയരവും 150 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. അതിനാൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പക്ഷികളാണ് അവ. ചിറകുകൾ ഉണ്ടെങ്കിലും, നിലത്തുനിന്ന് ഉയർത്താൻ കഴിയാത്തത്ര വലുപ്പമാണ് അതിനുള്ളത്.

അതേസമയം പറക്കാൻ കഴിയാത്തതുകൊണ്ട് തന്നെ അവയ്ക്ക് വേഗത കൂടുതലാണ്. ഒട്ടകപ്പക്ഷികൾക്ക് മറ്റ് മൃഗങ്ങളെക്കാളും മണിക്കൂറിൽ 70 കിലോമീറ്റർ (ഏകദേശം 43 മൈൽ) വരെ വേഗത്തിൽ ഓടാൻ സാധിക്കും. ശക്തിയുള്ള കാലുകളുള്ളതിനാൽ അവയെ വേട്ടയാടാൻ മറ്റൊന്നിനും സാധിക്കുകയില്ല.

ഒട്ടകപ്പക്ഷികളെക്കുറിച്ചുള്ള ഏറ്റവും ആകർഷകമായ കാര്യങ്ങളിലൊന്നാണ് അവയുടെ മുട്ട. കരയിൽ ജീവിക്കുന്ന ഏതൊരു ജീവിയെക്കാളും ഏറ്റവും വലിയ മുട്ടയാണ് ഒട്ടകപ്പക്ഷിക്കുള്ളത്. ഏകദേശം രണ്ട് ഡസൻ കോഴിമുട്ടകൾ ഒരുമിച്ച് ചേർക്കുന്നതിന്റെ വലിപ്പം ഉണ്ടാകും ഒട്ടകപ്പക്ഷിയുടെ മുട്ടയ്ക്ക്. ഈ മുട്ടകൾ പലപ്പോഴും കൂടുകളിലാണ് സൂക്ഷിക്കുന്നത്. ആണും പെണ്ണും അവയെ സംരക്ഷിക്കാറുണ്ട്.

മരുഭൂമികൾ, പുൽമേടുകൾ തുടങ്ങിയ വരണ്ട സ്ഥലങ്ങളിലാണ് ഒട്ടകപ്പക്ഷികൾ ജീവിക്കുന്നത്. ദിവസങ്ങളോളം വെള്ളം കുടിക്കാതെ അവയ്ക്ക് കഴിയാൻ സാധിക്കും. കാരണം കഴിക്കുന്ന സസ്യങ്ങളിൽ നിന്നും തന്നെ അവയ്ക്ക് ആവശ്യമുള്ളത് ലഭിക്കുന്നുണ്ട്. അവയുടെ ഭക്ഷണക്രമം പ്രധാനമായും വിത്തുകൾ, വേരുകൾ, പുല്ലുകൾ എന്നിവയാണ് പക്ഷേ അവ ഇടയ്ക്കിടെ പ്രാണികളെയും ഭക്ഷിക്കാറുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫാമുകളിൽ ഈ പക്ഷിയെ വളർത്തുന്നുണ്ട്. ആളുകൾ അവയുടെ മാംസം, തൂവലുകൾ എന്നിവ ഉപയോഗിക്കുന്നു. ഇവയ്‌ക്കെല്ലാം ആവശ്യക്കാരും ഏറെയാണ്.

ഒട്ടകപ്പക്ഷി എങ്ങനെയാണ് പൊരുത്തപ്പെട്ടിരിക്കുന്നത് എന്നതാണ് അതിശയകരം. മിക്ക പക്ഷികളെയും പോലെ പറക്കുന്നതിനുപകരം, അവ കരയിൽ അതിജീവിക്കാൻ പരിണമിച്ചു. വേഗത്തിൽ ഓടുക, സ്വയം നന്നായി പ്രതിരോധിക്കുക, കഠിനമായ സാഹചര്യങ്ങളെ നേരിടുക. വ്യത്യസ്തനായിരിക്കുക എന്നത് ഒരു ബലഹീനതയല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്. അതിനാലാണ് ഒട്ടകപ്പക്ഷി ഇത്രയേറെ ശ്രദ്ധേയമാകുന്നതും.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്